ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതില്‍ മാറ്റം വരുത്തി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എന്‍ബിഇഎംഎസ്). പരീക്ഷാ കേന്ദ്രങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ ഇത്തവണ ആദ്യമായി ആധാര്‍ കാര്‍ഡ് അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷന് ഏര്‍പ്പെടുത്തും. നീറ്റ് യുജി പരീക്ഷയിലുണ്ടായ വ്യാപക ക്രമക്കേടുകള്‍ക്ക് പിന്നാലെയാണ് പുതിയ പരിഷ്കാരത്തിന് നീക്കം.പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിലും മാറ്റമുണ്ട്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതി ഇത്തവണ ഉണ്ടാകില്ല. മൂന്ന് സംസ്ഥാനങ്ങളാണ് ഇത്തവണ പരീക്ഷാര്‍ത്ഥികള്‍ തിരഞ്ഞെടുക്കേണ്ടത്.
ഇതില്‍ ആദ്യ ഓപ്ഷന് നിര്‍ബന്ധമായും വിദ്യാര്‍ത്ഥിയുടെ സ്വന്തം സംസ്ഥാനമായിരിക്കണം. മറ്റ് രണ്ട് ഓപ്ഷനുകള്‍ അയല്‍ സംസ്ഥാനങ്ങളുമായിരിക്കണം എന്നാണ് നിര്‍ദേശം. അപേക്ഷാ ഫോമില്‍ വിലാസവും പരീക്ഷാ സംസ്ഥാനങ്ങളും പിന്നീട് തിരുത്തല്‍ വിന്‍ഡോ വഴി മാറ്റാനുള്ള അവസരവും ഇത്തവണ ഉണ്ടാകില്ല. പരീക്ഷാര്‍ത്ഥികള്‍ക്ക് അഭികാമ്യമായ പരീക്ഷാ കേന്ദ്രങ്ങള്‍ ലഭിക്കാനാണ് ഇത്തരം മാറ്റങ്ങളെന്നാണ് ബോര്‍ഡ് നല്കുന്ന വിശദീകരണം.മൂന്ന് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോയായിരിക്കണം പരീക്ഷാര്‍ത്ഥികള്‍ അപ്ലോഡ് ചെയ്യേണ്ടതെന്നും നിര്‍ദേശമുണ്ട്.
കൂടാതെ ഈ ചിത്രം വ്യക്തമല്ലാത്തതോ മോര്‍ഫ് ചെയ്തതോ തെറ്റ്ധരിപ്പിക്കുന്നതോ ആണെങ്കില്‍ ആപ്ലിക്കേഷന്‍ റദ്ദാകുയോ അഡ്മിറ്റ് കാര്‍ഡ് ലഭിക്കാതിരിക്കുകയോ ചെയ്യാന്‍ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന ഇ മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ പ്രവര്‍ത്തനക്ഷമമായിരിക്കണം . പരീക്ഷയുമായി ബന്ധപ്പെട്ട അറിയിപ്പുകളും നിര്‍ദേശങ്ങളും ഇത് വഴിയായിരിക്കും നല്‍കുക.ആപ്ലിക്കേഷനായി നല്കുന്ന വിവരങ്ങള്‍ ആരുമായും പങ്കുവെക്കരുതെന്നും നിര്‍ദേശമുണ്ട്.
ആധാര്‍ കാര്‍ഡ് അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷന് ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പരീക്ഷാര്‍ത്ഥികള്‍ വിരലുകളില്‍ മഷിയോ മറ്റ് നിറങ്ങളോ പുരണ്ടിട്ടില്ലെന്ന് ഉറപ്പാക്കണം. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും പൂര്‍ണമായും വായിക്കണമെന്നും ഫൈനല്‍ സബ്മിഷന് പൂര്‍ണമായും പരീക്ഷാര്‍ത്ഥികളുടെ ഉത്തവാദിത്തമാണെന്നും എന്‍ബിഇഎംഎസ് വ്യക്തമാക്കുന്നു. അപേക്ഷകൾ നൽകേണ്ടത് natboard.edu. in in
അല്ലെങ്കിൽ nbe.edu. in എന്നീ വെബ്സൈറ്റുകൾ വഴിയാണ്.<!–more–>
