Home » Blog » kerala Max » മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ വൻ അപകടം ഒഴിവായി; കടപുഴകി വീണ വൻ വാഗമരം മണിക്കൂറുകൾക്കകം നീക്കം ചെയ്തു

മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ ഇന്ന് ഉച്ചയോടെ വൻ വാഗമരം കടപുഴകി റോഡിലേക്ക് വീണു. ഞായറാഴ്ചയായിരുന്നതിനാൽ ഗതാഗതം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
വിവരമറിഞ്ഞ ഉടൻ മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പൈനാടത്ത് ഫയർഫോഴ്‌സ്, പൊലീസ്, കെ.എസ്.ഇ.ബി. അധികൃതരുമായി ഏകോപനം നടത്തി അടിയന്തര നടപടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ മരം സുരക്ഷിതമായി വെട്ടിമാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ കടപുഴകി വീണ മരം വൈകിട്ട് 4 മണിയോടെ പൂർണമായും വെട്ടിമാറ്റി റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
പഞ്ചായത്ത്, ഫയർഫോഴ്‌സ്, പൊലീസ്, കെ.എസ്.ഇ.ബി. എന്നിവയുടെ സമയോചിതവും ഏകോപിതവുമായ ഇടപെടലിലൂടെ വലിയ അപകടസാധ്യത ഒഴിവാക്കാനായതായി നാട്ടുകാർ അഭിപ്രായപ്പെട്ടു.