Home » Blog » Kerala » സംസ്ഥാനത്ത് വീണ്ടും എലിപ്പണി മരണം; തൃശൂരിൽ 36-കാരൻ മരണപ്പെട്ടതോടെ ആശങ്ക ശക്തമാകുന്നു
hq720 (1)

തൃശൂർ: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് വീണ്ടും മരണം. തൃശൂർ അരിമ്പൂർ സ്വദേശിയായ വൈശാഖ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പെയിന്റിംഗ് തൊഴിലാളിയായ വൈശാഖിന് കഴിഞ്ഞ തിങ്കളാഴ്ചയാണ് എലിപ്പനി സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്തുടനീളം പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 13,747 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ ബുധനാഴ്ച മാത്രം സംസ്ഥാനത്ത് ആറുപേർ പനി ബാധിച്ച് മരണപ്പെട്ടു. മലപ്പുറം, കൊല്ലം, തിരുവനന്തപുരം, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.