Your Image Description Your Image Description

പൂനെ:ഭക്ഷ്യ വിതരണ മേഖലയിൽ മത്സരം രൂക്ഷമാകുന്ന സമയത്ത് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി പുതിയൊരു ഫുഡ് ഡെലിവറി ആപ്പ് അവതരിപ്പിച്ച് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ‘ടോയിംഗ്’ (Toing) എന്നാണ് പുതിയ ആപ്പിന്റെ പേര്. 100-150 രൂപയ്ക്ക് താഴെ വിലവരുന്ന വിഭവങ്ങൾക്കാണ് ഈ പുതിയ ആപ്പ് മുൻഗണന നൽകുന്നത്. വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം.

നിലവിൽ, മഹാരാഷ്ട്രയിലെ പൂനെയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമേ ഈ ആപ്പിന്റെ സേവനം ലഭ്യമാകൂ. അതിൽ കോത്രുഡ്, ഹിഞ്ചേവാഡി, വകദ്, ഔന്ധ്, പിമ്പിൾ സൗദാഗർ തുടങ്ങിയ പ്രദേശങ്ങളും ഉൾപ്പെടുന്നു. കുറഞ്ഞ ബജറ്റിൽ നല്ലതും വിശ്വസനീയവുമായ ഭക്ഷണം ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി ഈ ആപ്പ് പ്രത്യേകം രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ടോയിംഗ് ആപ്പിൽ മിനി മീൽസ്, ബർഗറുകൾ, സാൻഡ്‌വിച്ചുകൾ, കേക്കുകൾ, മധുരപലഹാരങ്ങൾ എന്നിവ 12 രൂപയ്‌ക്ക് ലഭ്യമാക്കുന്നു. പ്രധാന സ്വിഗ്ഗി ആപ്പിൽ 14.99 രൂപയാണ് ഇവയ്ക്ക് വില. ഇതിന് പുറമെ 99 രൂപയിൽ താഴെ ഫ്ലാഷ് ഡീലുകളും ലഭ്യമാകും.

ഇൻസ്റ്റാമാർട്ട്, സ്‍നാക്, ഡൈൻഔട്ട്, ക്രൂ, പിങ് എന്നിവയുമായി ചേർന്ന് സ്വിഗ്ഗിയുടെ ഏഴാമത്തെ സ്വതന്ത്ര ആപ്പാണ് ടോയിംഗ്.

Related Posts