Home » Blog » kerala Max » ​ബി.ജെ.പി കൗൺസിലർ സുഗതന് കാപ്പ ചുമത്തിയത് ആഭ്യന്തര സെക്രട്ടറി ശരിവെച്ചു; കൗൺസിലർക്ക് കനത്ത തിരിച്ചടി
sugathan-680x450

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് കടുത്ത തിരിച്ചടി നൽകിക്കൊണ്ട്, അദ്ദേഹത്തിനെതിരെ കാപ്പ (KAAPA) ചുമത്തിയ നടപടിക്ക് ആഭ്യന്തര സെക്രട്ടറി അന്തിമ അംഗീകാരം നൽകി. പല ദൈവങ്ങളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിനെ തുടർന്ന് കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ കഴിഞ്ഞദിവസം വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് പ്രതിസന്ധി മറികടന്നിരുന്നു. എന്നാൽ, കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം വാർഡ് അംഗമായ സുഗതന് മാത്രം ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാനായില്ല. ഹൈക്കോടതി അനുവദിച്ച 14 ദിവസത്തെ സമയപരിധിക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ പ്രത്യേക ഇളവ് തേടി കോടതിയെ സമീപിക്കാനാണ് ഇപ്പോൾ ബിജെപിയുടെയും സുഗതന്റെയും നീക്കം. കൂടാതെ കാപ്പ ഇളവിനായി കാപ്പാ ബോർഡിനെയും ഇവർ സമീപിക്കും.

അതേസമയം, ജയിലിൽ കഴിയുന്ന സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകുന്നത് ചട്ടവിരുദ്ധമാണെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ, വിഷയത്തിൽ സംസ്ഥാന സർക്കാരും നിയമോപദേശം തേടാൻ ഒരുങ്ങുകയാണ്. ആദ്യതവണ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത സുഗതൻ ഉൾപ്പെടെയുള്ള 20 ബിജെപി അംഗങ്ങളുടെ പദവിയാണ് നിയമക്കുരുക്കിലായിരുന്നത്. സുഗതൻ ഒഴികെയുള്ള 19 പേരും സത്യപ്രതിജ്ഞ ചെയ്ത് നിലവിൽ കൗൺസിലർ സ്ഥാനം സുരക്ഷിതമാക്കിയിട്ടുണ്ട്.