തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശി യാത്രാ പദ്ധതിയ്ക്കായി കെഎസ്ആര്‍ടിസി ലോഗോ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് 10,000 രൂപ കെഎസ്ആര്‍ടിസി സമ്മാനമായി നല്‍കും. ലോഗോ തയ്യാറാക്കുന്നത് സംബന്ധിച്ച് ചില നിര്‍ദേശങ്ങളും കെഎസ്ആര്‍ടിസി മുന്നോട്ടുവെച്ചു.
ലോഗോ ഡിസൈന്‍ നിര്‍ദേശങ്ങള്‍ :
ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.
ലോഗോയില്‍ ‘പ്രിയദര്‍ശിനി’ പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉള്‍ക്കൊള്ളിക്കേണ്ടതാണ്.
ലോഗോ പൂര്‍ണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകല്‍പ്പനയായിരിക്കണം. പകര്‍പ്പവകാശ ലംഘനം ഉണ്ടാകാന്‍ പാടില്ല.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആര്‍.ടി.സി.യ്ക്ക് ആയിരിക്കും.
ഫയല്‍ സ്‌പെസിഫിക്കേഷന്‍ഫോര്‍മാറ്റ്:
PNG, PSD, PDF, CDR & Vector Format- ലഭ്യമെങ്കില്‍ AI/EPS/SVG കൂടി സമര്‍പ്പിക്കാം.
റസലൂഷന്‍: കുറഞ്ഞത് 300 DPIസൈസ്: കുറഞ്ഞത് 6000 × 6000 Pixels
കളര്‍ മോഡ്: RGB (പ്രിന്റിംഗിനായി CMYK വേര്‍ഷന്‍ അഭികാമ്യം)
ഫയല്‍ വലുപ്പം: പരമാവധി 100 MB
ജൂണ്‍ 30നകം ലോഗോ priyadarshini@keralartc.com എന്ന മെയിലില്‍ അയക്കണം.
