Home » Blog » Business » ഡോ. കെ പോൾ തോമസ് സാ- ധൻ ചെയർമാൻ
10
കൊച്ചി: റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ അപെക്സ് അസോസിയേഷൻ സാ- ധന്റെ ചെയർമാനായി ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസിനെ തെരെഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് ഡോ. കെ പോൾ തോമസ് സാ- ധന്റെ ചെയർമാനാകുന്നത്. ജൂൺ 19ന് നടന്ന വാർഷിക പൊതുയോഗത്തിൽ സാറ്റിൻ ക്രെഡിറ്റ്കെയർ നെറ്റ്‌വർക്ക് ലിമിറ്റഡ് ചെയർമാനും എംഡിയുമായ എച്ച് പി സിംഗിനെയും ക്യാഷ്പോർ മൈക്രോ ക്രെഡിറ്റ് എംഡി മുകുൾ ജയ്‌സ്വാളിനെയും പുതിയ ബോർഡ് അംഗങ്ങളായി തെരെഞ്ഞെടുത്തു. സ്വമാൻ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടറും സിഇഒയുമായ ജി കിരൺ കുമാറാണ് പുതിയ ട്രഷറർ.
രാജ്യത്തെ മൈക്രോഫിനാൻസ് മേഖല നിർണായകമായ ഘട്ടത്തിലൂടെ മുന്നേറുന്ന വേളയിൽ സാ- ധന്റെ നേതൃനിരയിൽ വീണ്ടുമെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡോ. കെ പോൾ തോമസ് പറഞ്ഞു. ബോർഡ് അംഗങ്ങളുമായി ചേർന്ന് ഉത്തരവാദിത്ത മൈക്രോഫിനാൻസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സാമ്പത്തിക ഉൾപ്പെടുത്തൽ പ്രക്രിയ നവീകരിക്കാനും സുസ്ഥിര വളർച്ചയ്ക്ക് സഹായിക്കുന്ന മികച്ച സാഹചര്യം സൃഷ്ടിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവാദിത്തത്തോടെയുള്ള വായ്പാ വിതരണവും സാമ്പത്തിക സഹായവും രാജ്യമൊട്ടാകെ ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് സാ- ധൻ.