തിരുവനന്തപുരം: മുസ്ലിം സമുദായക്കാരാണ് മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി സർക്കാർ സമസ്ത നേതാക്കളുമായി സഹകരിക്കുന്നതിനെ വിമർശിച്ചുകൊണ്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി സി.പി.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണൻ രംഗത്തെത്തി.
സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടതിനെ പരിഹസിച്ചുകൊണ്ടായിരുന്നു ആർ.വി. ബാബുവിന്റെ പോസ്റ്റ്.
‘ലഹരി മരുന്ന് കടത്തിലും വിപണനത്തിലും ഒരു പ്രത്യേക സമുദായത്തിന് പങ്കുണ്ടെന്നും, മയക്ക് മരുന്നായാലും തീവ്രവാദമായാലും അത് ഞമ്മന്റെ ആൾക്കാരറിയാതെ ഇവിടെ നടക്കില്ല’ എന്നാണ് നാട്ടുകാരുടെ അനുഭവമെന്നുമായിരുന്നു പോസ്റ്റില്‍ പറയുന്നത്.
