Home » Blog » kerala Max » സ്പെഷ്യൽ ഓപ്പർച്യൂണിറ്റി ഡെപ്പോസിറ്റ് അവതരിപ്പിച്ച് ഐഡിബിഐ ബാങ്ക്
IMG-20260618-WA0017

കൊച്ചി :എൻആർഐ ഉപഭോക്താക്കൾക്കായി യുഎസ് ഡോളർ നിക്ഷേപങ്ങളിൽ കൂടുതൽ ആകർഷകമായ വരുമാനം ഉറപ്പാക്കുന്ന ഐഡിബിഐ ബാങ്ക് പുതിയ എഫ്‌സിഎൻആർ(ബി) സ്പെഷ്യൽ ഓപ്പർച്യൂണിറ്റി ഡെപ്പോസിറ്റ് അവതരിപ്പിച്ചു. ജൂൺ 11 മുതൽ സെപ്റ്റംബർ 30, 2026 വരെയാണ് പ്രത്യേക പലിശനിരക്കുകൾ ലഭ്യമാകുക. നിക്ഷേപിച്ച തുകയും പലിശയും പൂർണമായും തിരിച്ചുകൊണ്ടുപോകാൻ (റിപ്പാട്രിയേഷൻ) സാധിക്കുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. യുഎസ് ഡോളറിൽ തന്നെ നിക്ഷേപം നിലനിർത്തുന്നതിനാൽ വിനിമയ നിരക്കിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് സംരക്ഷണവും ലഭിക്കും. നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ഇന്ത്യയിൽ ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ഇളവും ലഭ്യമാണ്. പദ്ധതിയുടെ ഏറ്റവും കുറഞ്ഞ ലോക്ക്-ഇൻ കാലാവധി ഒരു വർഷമാണ്