Home » Blog » kerala Max » Amazon.in-ൽ ടൂ-വീലർ സെയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 2x വളർച്ച നേടി, ടിയർ 2, ടിയർ 3 നഗരങ്ങളിൽ ഓൺലൈൻ ബൈയിംഗിൽ മുന്നേറ്റം
IMG-20260619-WA0066

കൊച്ചി : Amazon.in-ലെ ടൂ-വീലർ സ്റ്റോർ മുൻ വർഷത്തെ അപേക്ഷിച്ച് 2 മടങ്ങ് വളർച്ച കൈവരിച്ചതായി ആമസോൺ ഇന്ന് പ്രഖ്യാപിച്ചു. കസ്റ്റമർമാർ ദൈനംദിന കമ്മ്യൂട്ടർ ബൈക്കുകൾക്കൊപ്പം പ്രീമിയം, ഇലക്ട്രിക് വാഹനങ്ങളും കൂടുതലായി തിരഞ്ഞെടുക്കുന്ന ടിയർ 2, ടിയർ 3 നഗരങ്ങളാണ് ഡിമാൻഡിന് മുന്നേറ്റം നൽകിയത്. 3,000-ത്തിലധികം അംഗീകൃത OEM ഡീലർമാരുടെ പിൻബലത്തോടെ. ട്രയംഫ്, KTM, റോയൽ എൻഫീൽഡ്, ബജാജ് ഓട്ടോ, ആതർ എനർജി, ഹീറോ മോട്ടോകോർപ്പ് എന്നിവ ഉൾപ്പെടെ ഇലക്ട്രിക്, പ്രീമിയം, കമ്മ്യൂട്ടർ സെഗ്‌മെന്‍റുകളിൽ 20-ലധികം ബ്രാൻഡുകളിൽ നിന്നുള്ള സെലക്ഷൻ കമ്പനി നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

“ഇന്ത്യയിലെ ടൂ-വീലർ ബൈയിംഗ് പ്രയാണം പലപ്പോഴും നീണ്ടതാണ്, ആശയക്കുഴപ്പമുണ്ടാക്കുന്ന ഓപ്ഷനുകൾ, ഫ്യുവൽ ടൈപ്പ്, പ്രൈസ് പോയിന്‍റുകൾ എന്നിവ പരിഗണിക്കുമ്പോൾ അത് കൂടുതൽ സമ്മർദ്ദമുണ്ടാക്കും. പ്രത്യേകിച്ച് മെട്രോകൾക്കപ്പുറം, ലിമിറ്റഡ് സെലക്ഷൻ ഉള്ളപ്പോൾ ഇത് കൂടുതൽ പരിമിതമായി തോന്നുന്നു. കസറ്റമേർസിന്, Amazon.in ബ്രാൻഡുകൾ, പ്രൈസ് പോയിന്‍റുകൾ, ഫ്യുവൽ ടൈപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ സെലക്ഷൻ ഒരു സ്ഥലത്ത് സമ്പൂർണ്ണ വില സുതാര്യതയോടും ഡിജിറ്റൽ പേയ്‌മെന്‍റ് സൗകര്യത്തോടെ കൊണ്ടുവരുന്നു. ബ്രാൻഡുകളെ സംബന്ധിച്ച് അവരുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി, രണ്ടിനും സേവനം നൽകുന്നതിനായി ഞങ്ങൾ സെലക്ഷൻ, ടൂളുകൾ, വ്യാപ്തി എന്നിവ പടുത്തുയർത്തി, വർഷം മുഴുവനും തുടർന്നും വിപുലമാകുകയും ചെയ്യുന്നു,” ആമസോൺ ഇന്ത്യ ഹോം, കിച്ചൻ ആന്‍റ് ഔട്ട്‍ഡോർസ് ഡയറക്‌ടർ അമൻ ലോഹൻ പറഞ്ഞു.

കസ്റ്റമേർസ് പ്രീമിയം തിരഞ്ഞെടുക്കുന്നു

ഫ്യുവൽ ടൈപ്പ് ഏതായാലും, പ്രീമിയം ഫീച്ചറുകൾ, കണക്റ്റഡ് ടെക്‌നോളജി, നൂതന സുരക്ഷാ സംവിധാനങ്ങൾ, ദീർഘകാല ഓണർഷിപ്പ് മൂല്യം എന്നിവയുള്ള മോഡലുകളാണ് കസ്റ്റമർമാർ തിരഞ്ഞെടുക്കുന്നത്. Amazon.in-ൽ നിന്ന് വാങ്ങുന്ന ശരാശരി ടൂ-വീലർ ഇപ്പോൾ ₹1 ലക്ഷം കവിയുന്നു, ഇത് ഉയർന്ന സ്പെക്ക് മോഡലുകളിലേക്കുള്ള വ്യക്തമായ മാറ്റത്തെ കാണിക്കുന്നു. പ്രീമിയം മോട്ടോർസൈക്കിളുകൾ മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 5 മടങ്ങ് വളർച്ച കൈവരിച്ചു, അതേസമയം കമ്മ്യൂട്ടർ ബൈക്കുകൾ ഇരട്ടിയിലധികം വർദ്ധിച്ചു, ICE സ്കൂട്ടറുകൾ ഇതേ കാലയളവിൽ 1.5 മടങ്ങ് വളർച്ച കൈവരിച്ചു. ഇലക്ട്രിക് ടൂ-വീലർ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം, ₹1 ലക്ഷം മുതൽ ₹1.5 ലക്ഷം വരെയുള്ള സെഗ്‌മെന്‍റാണ് ഇപ്പോൾ Amazon.in-ലെ എല്ലാ EV ഡിമാൻഡിന്‍റെ പകുതിയിലധികവും വഹിക്കുന്നത്, ഇത് എൻട്രി ലെവൽ ഓപ്ഷനുകളിൽ നിന്ന് മിഡ്-പ്രീമിയം ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള നീക്കമാണ്.

ഡിമാന്‍റ് മെട്രോകൾക്ക് അപ്പുറത്തു നിന്ന് വരുന്നു

Amazon.in-ലെ ഇരുചക്രവാഹനങ്ങളുടെ ആവശ്യകത പ്രധാനമായും മെട്രോ നഗരങ്ങൾക്ക് പുറത്തുള്ള വിപണികളിൽ നിന്നാണ് വരുന്നത്. ഏകദേശം ഓരോ 3 ഉപഭോക്താക്കളിൽ 2 പേർ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ളവരാണ്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ കാര്യത്തിൽ ഈ വിഹിതം ഓരോ 10 ഉപഭോക്താക്കളിൽ 7 പേരായി ഉയരുന്നു. ഈ നഗരങ്ങളിലെ വളർച്ച അതിവേഗത്തിൽ മുന്നേറുകയാണ്. ദക്ഷിണേന്ത്യയിലെ കാക്കിനാഡ, തിരുപ്പതി, നെല്ലൂർ എന്നിവിടങ്ങളിൽ ബുക്കിംഗുകളിൽ വർഷാവർഷം (YoY) 12 മടങ്ങ് വരെ വർധന രേഖപ്പെടുത്തി, ഇത് ഏറ്റവും ഉയർന്ന വളർച്ചയാണ്. ഉത്തരേന്ത്യയിലെ നാഗൗർ, ജിന്ദ് എന്നിവിടങ്ങളിലും പശ്ചിമേന്ത്യയിലെ ജാംനഗർ, ബിലാസ്പൂർ, രാജ്കോട്ട് എന്നിവിടങ്ങളിലും ഇരുചക്രവാഹന ബുക്കിംഗുകൾ വർഷാവർഷം 6 മടങ്ങ് വരെ വർധിച്ചു. കിഴക്കൻ ഇന്ത്യയിലെ പൂർണിയ, സമസ്തിപൂർ എന്നിവിടങ്ങളിൽ 7 മടങ്ങ് വരെ വളർച്ച രേഖപ്പെടുത്തിയതോടെ അവ പുതിയ ആവശ്യകതാ കേന്ദ്രങ്ങളായി ഉയർന്നു വരുന്നു.

ഉപഭോക്തൃ സ്വഭാവത്തിൽ ശ്രദ്ധേയമായ മാറ്റമാണ് കാണുന്നത്. ഉപഭോക്താക്കൾ ഇരുചക്രവാഹനങ്ങൾ വാങ്ങുന്നതിനായി കൂടുതൽ കൂടുതൽ ഓൺലൈൻ മാർഗം തിരഞ്ഞെടുക്കുകയാണ്. കഴിഞ്ഞ 12 മാസത്തിനിടെ, 2,300-ലധികം ടയർ-3 നഗരങ്ങളിലെ ഉപഭോക്താക്കൾ Amazon.in-ൽ ആദ്യമായി ഇരുചക്രവാഹന വിഭാഗത്തിൽ നിന്ന് വാങ്ങൽ നടത്തി.

കണ്ടെത്തൽ മുതൽ പർച്ചേസ് വരെ സുഗമമായ പ്രയാണം

Amazon.in ഇലക്ട്രിക്, കമ്മ്യൂട്ടർ സെഗ്‌മെൻ്റുകൾക്കൊപ്പം OEM അംഗീകൃത ഡീലർമാർ മുഖേന ബ്രാൻഡുകളിൽ പ്രീമിയം മോട്ടോർസൈക്കിളുകളുടെ വിപുലമായ ശ്രേണി ഓൺലൈനിൽ കൊണ്ടുവരുന്നു, എല്ലാം ഒരു സിംഗിൾ ലക്ഷ്യസ്ഥാനത്ത്. Amazon.in-ലെ ഓരോ ഡീലറും ഒരു OEM അംഗീകൃതമാണ്, ഒറിജിനൽ മാനുഫാക്‌ചർ വാറൻ്റിയുടെ പിന്തുണയുള്ള ജനുവിൻ ഉൽപ്പന്നങ്ങൾ കസ്റ്റമേർസിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. കസ്റ്റമർമാർക്ക് 24×7 ഷോപ്പിംഗ് നടത്താനും ബ്രാൻഡുകളും ഫ്യുവൽ ടൈപ്പും താരതമ്യം ചെയ്യാനും വെരിഫൈഡ് ഓണർ അവലോകനങ്ങളും റേറ്റിംഗുകളും ആക്‌സസ് ചെയ്യാനും OEM അംഗീകൃത ഡീലറെ സന്ദർശിക്കാതെ തന്നെ അവരുടെ കൃത്യ പിൻ കോഡിനുള്ള എക്‌സ്-ഷോറൂം വിലകൾ കാണാനും കഴിയും. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, UPI, നെറ്റ് ബാങ്കിംഗ് എന്നിവയിലുടനീളം പേയ്‌മെൻ്റുകൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്‌തിരിക്കുന്നു, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ സീറോ MDR നിരക്കുകളും എല്ലാ ഓർഡറുകളിലും തട്ടിപ്പിനെതിരെ പൂർണ സംരക്ഷണവും.

സങ്കീർണമായ തീരുമാനം ലളിതമാക്കുന്ന AI ടൂളുകൾ

ഇന്ത്യയിലാകെ കൂടുതൽ കസ്റ്റമർമാർ ആദ്യമായി ഓൺലൈനിൽ ടൂ-വീലർ വാങ്ങുമ്പോൾ, Amazon.in-ന്‍റെ AI-പവേർഡ് ടൂളുകൾ ഉയർന്ന പരിഗണനയുള്ള തീരുമാനത്തിലേക്ക് അവരെ നയിക്കുന്നു. ആമസോണിന്‍റെ AI ഷോപ്പിംഗ് അസിസ്റ്റന്‍റായ റൂഫസ്, ബ്രാൻഡുകളിലും ഫ്യുവൽ ടൈപ്പ് റേഞ്ച്, മൈലേജ്, ഫീച്ചറുകൾ, ക്ഷമത എന്നിവയെക്കുറിച്ചുള്ള വിശദമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് സങ്കീർണ്ണമായ തീരുമാനങ്ങൾ എടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു. ലെൻസ്AI കസ്റ്റമർമാരെ ഇമേജ് പ്രകാരം തിരയാൻ അനുവദിക്കുന്നു, റോഡിൽ അവർ കണ്ടെത്തിയ മോഡലുകളെ തിരിച്ചറിയാനും പര്യവേക്ഷണം ചെയ്യാനും അവരെ സഹായിക്കുന്നു. റിവ്യൂ സമ്മറി ആയിരക്കണക്കിന് ഉപഭോക്തൃ അവലോകനങ്ങളെ സംക്ഷിപ്തവും വായിക്കാൻ എളുപ്പമുള്ളതുമായ സ്‍നാപ്പ്ഷോട്ടുകളായി വ്യാപിപ്പിക്കുന്നു, ഉടമകൾ ഒരു മോഡലിനെക്കുറിച്ച് യഥാർത്ഥത്തിൽ എന്താണ് ചിന്തിക്കുന്നതെന്ന് വേഗത്തിൽ മനസ്സിലാക്കാൻ കസ്റ്റമേർസിനെ സഹായിക്കുന്നു. ഒരു ഉൽപ്പന്നത്തിന്‍റെ വില ക്രമേണ എങ്ങനെ മാറിയെന്ന് പ്രൈസ് ഹിസ്റ്ററി കസ്റ്റമേർസിന് പൂർണ്ണമായി കാണിച്ചു കൊടുക്കുന്നു, എപ്പോൾ വാങ്ങണമെന്ന് തീരുമാനിക്കാൻ അവരെ സഹായിക്കുന്നു. ഈ ടൂളുകൾ ഒരുമിച്ച്, ഗവേഷണ പരിവൃത്തി ചുരുക്കുകയും കൂടുതൽ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുക്കാൻ ഇന്ത്യയിലാകെയുള്ള കസ്റ്റമേർസിനെ സഹായിക്കുകയും ചെയ്യുന്നു.

ആമസോൺ പേ കൊണ്ട് നിങ്ങളുടെ സേവിംഗ്‌സ് പരമാവധിയാക്കുക

ആമസോൺ പേ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്‍മാർട്ടായി ഷോപ്പിംഗ് നടത്താനും കൂടുതൽ സേവ് ചെയ്യാനും കഴിയും, ഇതിൽ പ്രൈം അംഗങ്ങൾക്ക് 5% ക്യാഷ്ബാക്കും നോൺ- പ്രൈം അംഗങ്ങൾക്ക് 3% ക്യാഷ്ബാക്കും ഉൾപ്പെടുന്നു, 2,500 രൂപ വരെ വിലയുള്ള വെൽക്കം റിവാർഡുകളും ഉണ്ട്. യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് ആമസോൺ പേ ലേറ്റർ വഴി 60,000 രൂപ വരെ ഇൻസ്റ്റന്‍റ് ക്രെഡിറ്റ് ആക്‌സസ് ചെയ്യാനും എക്‌സ്‌ക്ലൂസീവ് ഷോപ്പിംഗ് റിവാർഡുകൾ ആസ്വദിക്കാനും മൊബൈൽ, ഇലക്ട്രോണിക്‌സ്, ഫാഷൻ, അപ്ലയൻസസ് എന്നിവയിൽ 99 രൂപ/ദിവസം EMI സ്റ്റോറിലൂടെ മിത വിലയിൽ ഷോപ്പിംഗ് നടത്താനും കഴിയും. റിവാർഡ്‍സ് ഗോൾഡ് ഉപയോഗിച്ച്, മൂന്ന് മാസത്തിനുള്ളിൽ പേയ്‌മെന്‍റുകൾ പൂർത്തിയാക്കുമ്പോൾ 15+ ബ്രാൻഡുകളിലും കാറ്റഗറികളിലും ഉപഭോക്താക്കൾക്ക് ഉറപ്പായ 5% ക്യാഷ്ബാക്കും അധിക ക്യാഷ്ബാക്കും റിവാർഡ്‍സ് ഗോൾഡ് ആനുകൂല്യങ്ങളും നേടാൻ കഴിയും – പ്രൈം അംഗങ്ങൾക്ക് 799 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകളിൽ 5% ഇളവും 499 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകളിൽ എല്ലാ ഉപഭോക്താക്കൾക്കും 10% ക്യാഷ്ബാക്കും ഉൾപ്പെടെ – ഇത് രാജ്യവ്യാപകമായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് കൂടുതൽ റിവാർഡിംഗ് ആക്കും.