Home » Blog » Kerala » 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; കണ്ണൂരിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ
6

കണ്ണൂർ: പെരിങ്ങോമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും പൊലീസ് അറിയിച്ചു.

17 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.