Home » Blog » Kerala » സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കില്ല; വ്യക്തിജീവിതം ക്യാമറയിലാക്കി വ്യൂസ് കൂട്ടുന്നവർക്കെതിരെ നിയമനടപടിയെന്ന് ഫാത്തിമ തഹ്‌ലിയ എം. എൽ. എ
images (14)

ഔദ്യോഗിക തിരിച്ചറിയൽ അടയാളങ്ങളൊന്നുമില്ലാതെ മാധ്യമങ്ങളെന്ന വ്യാജേനയെത്തി തന്റെയും കൂടെയുള്ളവരുടെയും സ്വകാര്യത ലംഘിക്കുന്ന വീഡിയോകൾ പകർത്തുന്ന മൊബൈൽ പാപ്പരാസികൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഫാത്തിമ തഹ്ലിയ എം.എൽ.എ. തന്റെ സ്വാഭാവിക ഇടപെടലുകളെയും വ്യക്തിപരമായ സംഭാഷണങ്ങളെയും തെറ്റായ രീതിയിൽ വളച്ചൊടിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ചില ഓൺലൈൻ പാപ്പരാസികളുടെ രീതി ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് അവർ വ്യക്തമാക്കി.

 

തന്റെ ഔദ്യോഗിക പദവിയുടെ ഭാഗമായുള്ള പി.ആർ പ്രവർത്തനങ്ങളുമായി ഇത്തരം ചാനലുകൾക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് എം.എൽ.എ പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലുമുള്ള സ്വകാര്യ ഇടങ്ങളിലേക്ക് അനുവാദമില്ലാതെ മൊബൈൽ ക്യാമറകളുമായി അതിക്രമിച്ച് കയറുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഫാത്തിമ തഹ്ലിയ വ്യക്തമാക്കി. ഈ രീതിയിലുള്ള സ്വകാര്യതാ ലംഘനങ്ങളും അതിക്രമങ്ങളും തുടരുകയാണെങ്കിൽ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.