കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പും റെസ്പോണ്സിബിള് ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പുതിയ പ്രകൃതിദത്ത വജ്രാഭരണ ശേഖരം ‘നുവ’ പുറത്തിറക്കി. പ്രകൃതിയിലെ മനോഹരമായ സൃഷ്ടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘നുവ’ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
18, 14 കാരറ്റുകളില്‍ നിര്‍മിച്ചിട്ടുള്ള ‘നുവ’യില്‍ വിവിധ നിറങ്ങളിലുള്ള ജെംസ്റ്റോണുകള്‍, സെറാമിക് കളര്‍ ഇനാമലിംഗ്, മള്‍ട്ടി-ടോണ്‍ റോഡിയം ഫിനിഷുകള്‍ എന്നിവയിലൂടെ കൂടുതല്‍ ആകര്‍ഷകമാക്കിയ പ്രകൃതിദത്ത ഡയമണ്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബോളിവുഡ് നടി കരീനാ കപൂര്‍ ഖാനാണ് ‘നുവ’ വജ്രാഭരണ കളക്ഷന്‍ വേണ്ടിയുള്ള കാമ്പയിന്റെ ഭാഗമാകുന്നത്.
രൂപകല്‍പ്പനയിലെ മികവും മൃദുത്വവും ഒരുപോലെ സമന്വയിക്കുന്ന ചാരുതയാര്‍ന്ന ഈ ആഭരണങ്ങള്‍ ഏത് അവസരത്തിലും ഉപയോഗിക്കാന്‍ അനുയോജ്യമാണ്. പ്രകൃതിയിലും നമ്മുടെ ചുറ്റുപാടുകളിലും നിശബ്ദമായി സൗന്ദര്യം സൃഷ്ടിക്കുന്ന വൈവിധ്യമാര്‍ന്ന രൂപങ്ങളും ടെക്സ്ചറുകളും അതിന്റെ സൂക്ഷ്മമായ വിശദാംശങ്ങളുമാണ് ‘നുവ’ ഡയമണ്ട് ശേഖരത്തിലുള്ളതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് പറഞ്ഞു.
ലളിതമായ ആഡംബരവും അര്‍ഥവത്തായ ഡിസൈനുകളും വിലമതിക്കുന്ന സ്ത്രീകള്‍ക്കായി ഒരുക്കിയ ശേഖരമാണ് ‘നുവ’. പ്രകൃതിയിലെ മനോഹരമായ സന്തുലിതാവസ്ഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ ശേഖരം, സൂക്ഷ്മമായ ഡിസൈന്‍ മികവും ശ്രദ്ധ പിടിച്ചുപറ്റുന്ന ഭംഗിയും സമന്വയിപ്പിച്ചുകൊണ്ട് ആധുനിക ഡയമണ്ട് ആഭരണങ്ങളുടെ വ്യത്യസ്തമായൊരു അവതരണം സമ്മാനിക്കുന്നു. കരകൗശല വൈദഗ്ധ്യം, ഡിസൈന്‍ നവീകരണം, സമകാലിക ആഡംബരം എന്നിവ സമന്വയിപ്പിക്കുന്ന ശേഖരങ്ങളിലൂടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പ്രകൃതിദത്ത ഡയമണ്ട് ശ്രേണി കൂടുതല്‍ വിപുലപ്പെടുത്തുകയാണ്.
ലിങ്ക് : https://youtu.be/6rLzb5SHMVM?si=suC_wqHmKdJmWBiF
