Home » Blog » kerala Max » അസിം പ്രേംജിയില്‍ ഡെവലെപ്‌മെന്റ് ലീഡര്‍ഷിപ്പില്‍ പിജി ഡിപ്ലോമ
IMG-20260612-WA0012

കൊച്ചി: അസിം പ്രേംജി സര്‍വകലാശാലയില്‍ 2027-ലേക്കുള്ള ഡെവലെപ്‌മെന്റ് ലീഡര്‍ഷിപ്പ് പിജി ഡിപ്ലോമ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 11 മാസമാണ് കാലാവധി. ഡെവലപ്‌മെന്റ് സെക്ടറില്‍ എട്ടോ അതില്‍ അധികമോ വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള, നേതൃതലത്തില്‍ മധ്യതലം മുതല്‍ സീനിയര്‍ തലം വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. എന്‍ജിഒകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, ഗ്രാസ്‌റൂട്ട് സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

പഠിതാക്കള്‍ക്ക് ജോലിയില്‍ തുടര്‍ന്ന് കൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. കാമ്പസ്, ഓണ്‍ലൈന്‍ പഠന രീതിയാണുള്ളത്.

അപേക്ഷിക്കാനുള്ള അവസാന തിയതി: 2026 ഒക്ടോബര്‍ 11. റിട്ടന്‍ അസൈന്‍മെന്റുകളും ഇന്റര്‍വ്യൂകളും 2026 ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ നടക്കും. കാസ്ലുകള്‍ 2027 ജനുവരി ആദ്യവാരം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, മൊബൈല്‍: 8971889988, ഇമെയില്‍: admissions@apu.edu.in, വെബ്‌സൈറ്റ്: https://azimpremjiuniversity.edu.in/programmes/development-leadership .