ഒരു വകുപ്പിന്‍റെ ചുമതലക്കാരനായ മന്ത്രി അഴിമതിക്കാരനാണെങ്കിൽ ആ വകുപ്പിൽ സത്യസന്ധരായ ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ടനുഭവിക്കുക. കല്ലട അഴിമതിക്കേസുമായി മുന്നോട്ടുപോയപ്പോൾ ഇക്കാര്യം വ്യക്തമായെന്ന് ‘അധികാരത്തിന്റെ വഴി, അനീതിയുടെയും’ എന്ന പുസ്തകത്തിൽആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവും മുന്‍ ഡിജിപിയുമായ എ.ഹേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് തിരുവനന്തപുരത്തെ ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്തത്. പേരൂർക്കട പോലീസ് മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റുചെയ്ത, പിന്നീട് നിരപരാധിത്വം തെളിയിക്കപ്പെട്ട നെടുമങ്ങാട് സ്വദേശി ബിന്ദു, മന്ത്രിയിൽനിന്നു പുസ്തകം ഏറ്റുവാങ്ങി.
സർവീസിലുടനീളം ഗുരുതര സ്വഭാവദൂഷ്യങ്ങളുടെയും ക്രിമിനൽ പ്രവർത്തനങ്ങളുടെയും പേരിൽ അറിയപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ അവസാന കാലത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് കണ്ടാൽ മഹാത്മാഗാന്ധി പുനരവതരിച്ച് പോലീസിൽ അംഗമായോയെന്നു തോന്നിപ്പോകുന്നതായിരുന്നു. താൻ വിജിലൻസിലായിരുന്നപ്പോൾ കണ്ടത് സംസാരിക്കുന്ന ഫയലുകളായിരുന്നുവെന്നും കേട്ടത്, കേട്ടുകൂടാത്തതായിരുന്നു.
സ്വയം സംസാരിക്കുന്ന നിശ്ശബ്ദതയും ചിലയിടത്ത് ഫയലുകളിൽ കണ്ടിരുന്നു. പുസ്തകത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. ഡിസി ബുക്സ് സി.ഇ.ഒ രവി ഡി.സി, ബ്രാഞ്ച് മാനേജർ എം.ടി. ബാബു സംസാരിച്ചു.
