നാനി ചിത്രം ‘ദി പാരഡൈസ്’ചിത്രീകരണം ആരംഭിച്ചു

തെലുങ്ക് സിനിമാലോകത്തെ പ്രിയതാരം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ദി പാരഡൈസ്’ചിത്രീകരണം ആരംഭിച്ചു. 2023-ൽ ഇരുവരും ഒന്നിച്ച ‘ദസറ’എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജൂൺ 21-ന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ നാനി ജൂൺ 28 സെറ്റിൽ ജോയിൻ ചെയ്തതായി നിർമ്മാതാക്കൾ അറിയിച്ചു.

ഹൈദരാബാദിൽ 40 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂളാണ് നടക്കുന്നത് ഇതിൽ പ്രധാന കഥാപാത്രങ്ങളുടെ രംഗങ്ങൾ ചിത്രീകരിക്കും. ‘ദി പാരഡൈസ്’ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്, ശ്രീകാന്ത് ഒഡേല തന്നെ തിരക്കഥ രചിച്ച 1980-കളിലെ സെക്കന്തരാബാദിന്റെ പശ്ചാത്തലത്തില്‍ അനീതിയോടും അസമത്വത്തിനോടും പോരാടുന്നവരുടെ കഥയാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *