Home » Blog » kerala Max » വൈറ്റില ബ്രാഞ്ചും എ.ടി.എമ്മും പുനഃരവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
IMG-20260611-WA0011

കൊച്ചി : ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും കൂടുതൽ ജനകീയമാകുന്നതിന്റെയും ഭാഗമായി വൈറ്റില ബാങ്ക് ബ്രാഞ്ചും എ.ടി.എമ്മും പുനഃരവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. ഉപഭോക്താക്കളെ കൂടുതൽ സ്വാ​ഗതം ചെയ്യുകയും ഇടപാടുകൾ എളുപ്പത്തിലാക്കുകയും ഉപഭോക്താക്കൾക്ക് അനുകൂലമായ ബാങ്കിങ്ങ് സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് ബാങ്കിന്റെ ഈ മാറ്റം.

നവീകരിച്ച ബാങ്ക് ബ്രാഞ്ച് സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ട൪ അജു ജേക്കബ് ഉദ്ഘാടനം ചെയ്തു. പുതുക്കിയ എ.ടി.എം ഉദ്ഘാടനം ഇ.വി.എം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ്ങ് ഡയറക്ട൪ സാബു ജോണി നി൪വഹിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ്ങ് ഡയറക്ട൪ ആൻഡ് സി.ഇ.ഒ പി ആ൪ ശേഷാദ്രി, ഇ.വി.പി ആൻഡ് സി.ഒ.ഒ ആന്റോ ജോർജ് ടി, എറണാകുളം റീജിയണൽ ഹെഡ് ടൈനു ഈഡൻ അമ്പാട്ട് തുടങ്ങിയവരും ഉപഭോക്താക്കളും അഭ്യുദയകാംഷികളും ചടങ്ങിൽ സംബന്ധിച്ചു.

മെച്ചപ്പെട്ട ബാങ്കിംഗ് അടിസ്ഥാന സൗകര്യങ്ങളിലൂടെയും ആധുനിക സേവനങ്ങളിലൂടെയും ഉപഭോക്തൃ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുള്ള ബാങ്കിന്റെ ശ്രമങ്ങളെ വിശിഷ്ടാതിഥികൾ അഭിനന്ദിച്ചു.

***

ഫോട്ടോ ക്യാപ്ഷൻ: നവീകരിച്ച വൈറ്റില സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ട൪ അജു ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. ഇ.വി.എം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ്ങ് ഡയറക്ട൪ സാബു ജോണി, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ്ങ് ഡയറക്ട൪ ആൻഡ് സി.ഇ.ഒ പി ആ൪ ശേഷാദ്രി, ഇ.വി.പി ആൻഡ് സി.ഒ.ഒ ആന്റോ ജോർജ് ടി, എറണാകുളം റീജിയണൽ ഹെഡ് ടൈനു ഈഡൻ അമ്പാട്ട് തുടങ്ങിയവരും ഉപഭോക്താക്കളും അഭ്യുദയകാംഷികളും സമീപം.