നിതിന്റെ ‘തമ്മുഡു’വിന് ‘എ’ സർട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്

തെലുങ്ക് സിനിമാ ലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘തമ്മുഡു’വിന് സെൻസർ ബോർഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കി. ശ്രീറാം വേണു സംവിധാനം ചെയ്ത് നിതിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രം ജൂലൈ 4-ന് തിയേറ്ററുകളിൽ എത്തും.

‘തമ്മുഡു’ ആക്ഷൻ ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നിതിൻ ഒരു അമ്പെയ്ത്തുകാരന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. തന്റെ സഹോദരിയെയും അവളുടെ കുഞ്ഞിനെയും രക്ഷിക്കാൻ ഇയാള്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍.

“വാക്ക് നൽകി അത് പാലിക്കാതിരുന്നാൽ ജീവിച്ചിരുന്നാലും മരിച്ചതിന് തുല്യം, മരിച്ചാലും വാക്ക് പാലിച്ചാൽ ജീവിച്ചതിന് തുല്യം” എന്ന ടീസറിലെ നിതിന്റെ ഡയലോഗ് ചിത്രത്തിന്റെ വൈകാരിക ആഴം വെളിപ്പെടുത്തുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *