കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി 35ല​ധി​കം പേ​ർ​ക്ക് പ​രിക്ക്

ബം​ഗ​ളൂ​രു: കൊ​ണ​ഹ​ള്ളി സി​ദ്ധാ​പു​ര ഗ്രാ​മ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി 35ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശി​വ​മോ​ഗ​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സി​ന്റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ബ​സ് വൈ​ദ്യു​തി​ത്തൂ​ണി​ലും തെ​ങ്ങി​ലും ഇ​ടി​ച്ച​തി​നു ശേ​ഷം പു​ട്ട​ണ്ണ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. പെ​ട്ടെ​ന്നു​ള്ള ആ​ഘാ​ത​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ​ത​ന്നെ തി​പ്തൂ​ർ, അ​ര​സി​ക്കെ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ചി​കി​ത്സ​ക്കാ​യി മാ​റ്റി.

More From Author

Leave a Reply

Your email address will not be published. Required fields are marked *