Home » Blog » Kerala » “രണ്ട് തോണിയിലും കാൽവെച്ചുള്ള കളി ഇനി നടക്കില്ല”; വെള്ളാപ്പള്ളി നടേശന്റെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് പി. ജയരാജൻ
p-jayarajan-0-680x450

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് പി. ജയരാജൻ രംഗത്ത്. വെള്ളാപ്പള്ളി ‘രണ്ട് തോണിയിൽ കാലുവെച്ച്’ സഞ്ചരിക്കുന്നയാളാണെന്നും, നവോത്ഥാന സമിതി അധ്യക്ഷനായിരിക്കുമ്പോൾ തന്നെ മകൻ സംഘപരിവാറിനൊപ്പം നിൽക്കുന്നത് വൈരുദ്ധ്യമാണെന്നും അദ്ദേഹം ആരോപിച്ചു. വെള്ളാപ്പള്ളിയുടെ നിലപാടുകൾ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾക്ക് വിരുദ്ധമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.

 

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടിലും വെള്ളാപ്പള്ളി നടേശനെതിരെ വിമർശനമുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് വലിയൊരു പിഴവായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാളിച്ചയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അയ്യപ്പസംഗമ വേദിയിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് പരിപാടിയുടെ ശോഭ കെടുത്തിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്നും, പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ പ്രായോഗികമായ തിരുത്തൽ നടപടികളിലൂടെ പരിഹരിക്കുമെന്നും സി.പി.എം വ്യക്തമാക്കി.