വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത; ഒമാനിൽ മുന്നറിയിപ്പ്

മസ്‌കത്ത്‌: ഒമാനിലെ വിവിധ സ്ഥലങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത. ബുധനാഴ്ച വൈകുന്നേരം വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടിയും മണലും ഉയരാൻ കാറ്റിന്റെ പ്രവർത്തനം കാരണമായേക്കാം.

ഇത് ദൃശ്യപരത കുറയ്ക്കുമെന്നും വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ മുസന്ദം ഗവർണറേറ്റിന്റെ തീരങ്ങളിൽ കടൽ തിരമാലകൾ 2 മീറ്റർ വരെയും ഒമാൻ കടലിൽ 1.5 മീറ്റർ വരെ ഉയരുമെന്നും മുന്നറിയിപ്പ് നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *