Home » Blog » Kerala » മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള അന്വേഷണം ശക്തമാകുന്നു; നിർണ്ണായക സാമ്പത്തിക രേഖകൾ വിട്ടുകൊടുക്കാൻ കോടതി നിർദ്ദേശം
CMRL-680x450

കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എല്ലിന് വീണ്ടും ശക്തമായ തിരിച്ചടി. സി.എം.ആർ.എൽ– എക്സാലോജിക് ഇടപാടുകളിലെ നിർണായക രേഖകൾ ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച അപേക്ഷ കമ്പനിക്കാര്യ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി അംഗീകരിക്കുകയായിരുന്നു. രേഖകൾ ഇ.ഡിക്ക് കൈമാറുന്നതിൽ തങ്ങൾക്ക് തടസ്സമില്ലെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ രേഖകൾ നൽകരുതെന്ന സി.എം.ആർ.എല്ലിന്റെ വാദം കോടതി പൂർണ്ണമായും തള്ളി.

 

മാസപ്പടി കേസിൽ തുടരന്വേഷണമാകാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ, സി.എം.ആർ.എല്ലിനും എക്സാലോജിക്കിനുമെതിരെ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇ.ഡി കോടതിയെ സമീപിച്ചത്. എസ്.എഫ്.ഐ.ഒ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അനുബന്ധ രേഖകളാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. എക്സാലോജിക്കും സിഎംആർഎലും തമ്മിലുണ്ടാക്കിയ കരാറുകൾ, എക്സലോജിക് ബാങ്ക് സ്റ്റേറ്റ്മെന്റ്, വീണയുടെ ആദായനികുതി റിട്ടേൺ വിശദാംശങ്ങൾ, വീണയുടെ ലോൺ തിരിച്ചടവിന്റെ വിശദാംശങ്ങൾ എന്നിവയടക്കം 134 രേഖകൾ വേണമെന്നാണ് ഇഡിയുടെ ആവശ്യം. രേഖകൾ കൈപ്പറ്റുന്നതോടെ കേസിൽ വീണ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് ഇ.ഡിയുടെ നീക്കം.