Home » Blog » kerala Max » നാഷണൽ കോളേജിന്റെ ‘ലേർണിംഗ് ഈസ് ലൈഫ്’ പദ്ധതി ഉന്നതവിദ്യാഭാസരംഗത്ത് മാതൃകാപരവും ശ്ലാഘനീയവുമാണ് : ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ
IMG-20260604-WA0028

നാഷണൽ കോളേജിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന (2026 -2030) മെഗാവിദ്യാർത്ഥി സഹായ പദ്ധതിയായ ‘ ലേർണിംഗ് ഈസ് ലൈഫ്’ ഉന്നതവിദ്യാഭാസരംഗത്ത് മാതൃകാപരമാണെന്നും വ്യക്തമായ ദിശാബോധത്തോടുകൂടി പ്രവർത്തിക്കുന്ന ഈ പദ്ധതി ശ്ലാഘനീയമാണെന്നും നാഷണൽ കോളേജിൻറെ’ ലേർണിംഗ് ഈസ് ലൈഫ്’ പദ്ധതിയുടെ രണ്ടാം ഘട്ടവും ‘മെറിറ്റ് ഒ നാഷണൽ 2026’ ഉം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അഭിപ്രായപ്പെട്ടു.

ഓരോ വിദ്യാർത്ഥിയെയും കേവലം പഠനവിഷയങ്ങൾക്കപ്പുറം, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-തൊഴിൽ സാഹചര്യങ്ങൾക്ക് പൂർണ്ണമായും അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മെച്ചപ്പെട്ട വ്യക്തിത്വവും ശക്തമായ ധാർമ്മിക അടിത്തറയും ഉറപ്പാക്കി, മികച്ച തൊഴിൽ നേടിക്കൊടുക്കുന്നതിനൊപ്പം, വ്യക്തമായ ദിശാബോധമുള്ള ഒരു നല്ല പൗരനെ വാർത്തെടുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ‘മെറിറ്റ് ഒ നാഷണൽ 2026′ പദ്ധതിയുടെ ഭാഗമായി, ഈ വർഷം നിരവധി ഒന്നാം റാങ്കുകൾ അടക്കം തുടർച്ചയായ റാങ്കുകൾ കരസ്ഥമാക്കി നാഷണൽ കോളേജിൻറെ കീർത്തി ഉയർത്തിയ 27 വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് മന്ത്രി മെമൻറോ നൽകി അനുമോദിച്ചു. വിദ്യാർത്ഥികളുടെസമഗ്രമായ പുരോഗതിയും തൊഴിൽക്ഷമതയും ലക്ഷ്യമിട്ടുള്ള ലേർണിംഗ് ഈസ് ലൈഫ് പദ്ധതി വരും വർഷങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.എ. ഷാജഹാൻ അറിയിച്ചു. ചടങ്ങിൽ വകുപ്പ് മേധാവികളായ ജസ്റ്റിൻ ഡാനിയേൽ, ആഷിക് ഷാജി, സുധീർ. എ, ഫാജിസബീവി, ഡോ.ആൽവിൻ.ഡി, ദീപ.ആർ, ഗീതു കൃഷ്‌ണ. ആർ, ഡോ. അനീറ്റ, എസ്, ഷിബിത. ബി.എസ്, ലക്ഷ് മി.എസ്.വി, ഭവ്യ.വി. ബി, ഉബൈദ്. എ, അഡ്മ‌ിനിസ് ട്രേറ്റീവ് ഓഫീസർ മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു.

ചിത്രം : നാഷണൽ കോളേജിൻറെ ലേർണിംഗ് ഈസ് ലൈഫ്’ രണ്ടാം ഘട്ട (2026 – 2030) പദ്ധതിയുടെയും ‘മെറിറ്റ് ഒ നാഷണൽ 2026’ ൻറെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ സംസാരിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.എ. ഷാജഹാൻ, ജസ്റ്റിൻ ഡാനിയേൽ, ആഷിക് ഷാജി, സുധീർ. എ ഫാജിസബീവി, ഡോ.ആൽവിൻ.ഡി, ദീപ.ആർ, ഗീതു കൃഷ്‌ണ. ആർ, ഡോ. അനീറ്റ.എസ്, ഷിബിത ബി.എസ്, ലക്ഷ് മി.എസ്.വി, ഭവ്യ.വി. ബി, ഉബൈദ്. എ മുഹമ്മദ് ഷെരീഫ് എന്നിവർ സമീപം.