Home » Blog » kerala Max » പമ്പയാറ്റിൽ ചൂണ്ടയിൽ ചാക്കുകെട്ട് കുടുങ്ങി; ഉള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും, ഞെട്ടൽ മാറാതെ നാട്
alappuzhaa-680x450

ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പയാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. പുഴയിൽ മീൻ പിടിക്കാനെത്തിയവരുടെ ചൂണ്ടയിലാണ് ചാക്ക് കുരുങ്ങിയത്. മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് കണ്ടെടുത്തത്. അസ്ഥികളോടൊപ്പം പൂജാസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉടൻ തന്നെ ചെങ്ങന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തുനിന്നും കണ്ടെടുത്ത അസ്ഥികളും മറ്റ് വസ്തുക്കളും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.