വിദ്യാലയ ങ്ങളിൽ മയക്കുമരുന്ന് വിരുദ്ധ ബ്രിഗേഡ് രൂപികരിക്കണമെന്ന് കേരള മദ്യ ലഹരി വിരുദ്ധ ഏകോപനസമിതി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് എല്ലാ വിദ്യാലയങ്ങളിലും ലഹരി ഉപയോഗത്തിൻ്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കണമെന്നും ലോക പുകയില വിരുദ്ധ ജില്ല തല ദിന ചാരണ സമ്മേളനം ആവശ്യപ്പെട്ടു. ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളിപോൾ ജില്ല തല ഉദ്ഘാടനം നടത്തി.
വിദ്യാലയങ്ങളെയും കലാലയങ്ങളെയും ഉൾപ്പെടുത്തി വിശാലമായ മയക്ക്മരുന്ന് വിരുദ്ധ നയത്തിന് രൂപം നൽകണം.
ലഹരി വലയിൽ നിന്ന് നമ്മുടെ യുവതയെ രക്ഷിക്കണം. ലഹരിയുടെ തായ് വേരറുക്കണം ലഹരി വസ്തുക്കൾക്കെതിരെ പുതിയ അധ്യായന വർഷാആരംഭമായ ഇന്ന് മുതൽ തൂഫാൻ ദ
നാർക്കോ ഹണ്ട് എന്ന പേരിൽ കേരള സർക്കാർ ആരംഭിക്കുന്ന ലഹരി വേട്ട സ്വാഗതാർഹമാണെന്ന് കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി.
ആഢംബര ഹോട്ട ലുകൾ ഡി. ജെ പാർട്ടികൾ എന്നിവിടങ്ങളിൽ നടക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കർശന നടപടികൾ ഉണ്ടാകണം. കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു.
ജോൺസൺ പാട്ടത്തിൽ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഷൈബി പാപ്പച്ചൻ, കെ കെ വാമലോചനൻ, പി. ഐ നാദിർഷ, രാധാകൃഷ്ണൻ കണ്ടുങ്കൽ , ജെയിംസ് കോറമ്പേൽ, ഹിൽട്ടൺ ചാൾസ് , എം എൽ ജോസഫ്, കെ.വി ജോണി, എം.പി ജോസി, ജോണി പിടിയത്ത്, തോമസ് മറ്റപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
