വിവാദങ്ങളോട് പ്രതികരിച്ച് എം സ്വരാജ്

നിലമ്പൂർ: 36 ലക്ഷം രൂപയുടെ ആഡംബര കാർ വിവാദത്തിൽ പ്രതികരിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരത്തിൽ പരാമർശിച്ചിരുന്നതാണ് 36 ലക്ഷം രൂപയുടെ കാർ. ഇത് സോഷ്യൽ മീഡിയയിൽ വിവാദമായതോടെയാണ് എം സ്വരാജ് പ്രതികരണവുമായി രം​ഗത്തെത്തിയത്. സത്യവാങ്മൂലം വായിച്ചിട്ട് മനസ്സിലാകാത്തവരായിരിക്കും ഇത്തരം വിമർശനം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സത്യവാങ്മൂലം നോക്കിയാൽ അറിയാം, എംഎൽഎ ആയിരിക്കുമ്പോൾ ഒരു കാറുണ്ടായിരുന്നു. ഇക്കാര്യം സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ആ കാർ വിൽക്കുകയാണ് ചെയ്തത്. ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ പറയുന്ന കാർ ഭാര്യ വാങ്ങിയതാണ്. എടപ്പള്ളി ഫെഡറൽ ബാങ്കിൽനിന്ന് വായ്പയെടുത്താണ് വാങ്ങിയത്. അതും സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്.

ഭാര്യ ഒരു സംരംഭകയാണ്. അവർക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്. ഈ നാട്ടിൽ ആർക്കും വായ്പയെടുത്ത് വാഹനം വാങ്ങാൻ അവകാശമുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്. സോഷ്യൽ മീഡിയയിലെ ആരുടെയെങ്കിലും അനുവാദം വാങ്ങി വേണമായിരുന്നു അത് ചെയ്യാനെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോൾ താൻ ഭാര്യയോട് പറയാമെന്നും സ്വരാജ് പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *