പുതു പുത്തൻ ട്രെൻഡായി ‘ബ്രൈഡല്‍ ഗ്രില്‍’

മിക്ക പെൺകുട്ടികൾക്കും ആഭരണത്തോട് ഒരു വല്ലാത്ത ഭ്രമമാണ്. ഓരോ സമയത്തിനനുസരിച്ച് അതിന്റെ ട്രെൻഡ് മാറി വരുകയും ചെയ്യും. ആഭരണങ്ങൾ ഏറ്റവും കൂടുതൽ അനിയൻ പെൺകുട്ടികൾക്ക് കിട്ടുന്ന ഒരവസരമാണ് വിവാഹം. സാധാരണയായി ആഭരണം എന്ന് പറയുമ്പോൾ നമ്മൾ പെട്ടെന്ന് ചിന്തിക്കുന്നത് മാലയോ, കമ്മലോ, വളയോ ഒക്കെ ആയിരിക്കുമല്ലെ. എന്നാല്‍ ഇപ്പോൾ ഫാഷന്‍ ലോകത്തെ താരം അതൊന്നുമല്ല. പുത്തന്‍ ആഭരണമാണ് ഇപ്പോഴത്തെ താരം. കല്യാണ ദിവസത്തില്‍ വധു എപ്പോഴും ചിരിച്ച മുഖവുമായാണ് നില്‍ക്കുക. അപ്പോള്‍ പല്ലില്‍ കൂടി ഒരു ആഭരണം ആയാലോ? വെറൈറ്റി അല്ലെ?

വധുവിന് പല്ലില്‍ ധരിക്കാനുള്ള പുതിയ ആഭരണമാണ് ബ്രൈഡല്‍ ഗ്രില്‍. ഇപ്പോള്‍ വധുവിന്റെ ഏറ്റവും പുതിയ ചോയിസായി ബ്രൈഡല്‍ ഗ്രില്‍ മാറിയിരിക്കുകയാണ്. പല്ലിനെ അലങ്കരിക്കുന്നതിനുള്ള ആഭരണങ്ങള്‍ കുറച്ച് കാലമായി ഫാഷന്‍ രംഗത്ത് സജീവമാണെങ്കിലും, ഗ്രില്ലുകള്‍ അതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തത പുലർത്തുന്നു. ഗ്രില്ലുകള്‍ കസ്റ്റം-ഫിറ്റ് ചെയ്തിരിക്കും. ഇവ ആവശ്യം പോലെ അഴിക്കുകയും, ധരിക്കുകയും ചെയ്യാം. പുഞ്ചിരിയെ കൂടുതല്‍ ഭംഗിയാക്കാന്‍ സഹായിക്കുന്ന ആഭരണമാണ് ഗ്രില്‍. ഗ്രില്ലുകള്‍ നിലവില്‍ അളവിനും ആവശ്യകതയ്ക്കുമനുസരിച്ച് ഓരോരുത്തര്‍ക്കും പ്രത്യേകമാണ് ഉണ്ടാക്കുന്നത്.

സാധാരണ ആഭരണങ്ങള്‍ പോലെ സ്വര്‍ണം, വെള്ളി, മെറ്റല്‍ തുടങ്ങി ഏത് ലോഹത്തിലും ഗ്രില്‍ നിര്‍മ്മിക്കാം, അതില്‍ ഡയമണ്ട് പതിപ്പിക്കുകയുമാവാം. പണ്ട് തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രഭുക്കന്മാരുടെ കാലത്ത് ശക്തി, പദവി, സമ്പത്ത് എന്നിവയുടെ അടയാളമായി പല്ലിലെ ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. അതില്‍ നിന്ന് തുടങ്ങി ഇന്ന് ന്യൂയോര്‍ക്കിലെ തെരുവുകളില്‍ മുതല്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ വരെ ഗ്രില്ലുകള്‍ എത്തി നില്‍ക്കുകയാണ് പല്ലിന്റെ ആഭരണം.

കല്യാണ ആഭരണങ്ങളില്‍ കൂടുതല്‍ പരമ്പരാഗത മോഡലുകള്‍ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ട്രെന്‍ഡ്. ഇത്തരത്തില്‍ പാരമ്പര്യത്തിലേക്കുള്ള തിരിഞ്ഞ് നോട്ടമായി ഗ്രില്ലുകളെയും കാണാവുന്നതാണ്. പണ്ട് കാലത്ത് പ്രഭുക്കന്മാര്‍ തങ്ങളുടെ പ്രൗഡി മറ്റുള്ളവർക്ക് മുന്നിൽ കാണിക്കാൻ പല്ലുകളിൽ സ്വർണം കെട്ടിക്കുന്നത് പതിവായിരുന്നു. അത് പോലെ വധുവിന്റെ ശക്തിയും, പ്രൗഡിയും അറിയിക്കാന്‍ ഗ്രില്‍ ഉപയോഗിക്കാം.

More From Author

Leave a Reply

Your email address will not be published. Required fields are marked *