Home » Blog » kerala Max » നാല് തവണ നിരസിച്ച അപേക്ഷ; ഒടുവിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ ബിനീഷിന്റെ സിപിഎം അംഗത്വം പുതുക്കി
BINISH-KODIYERI-680x450

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം പാർട്ടി അംഗത്വം പുനഃസ്ഥാപിച്ചു നൽകി. പാർട്ടി അംഗത്വം പുതുക്കി നൽകണമെന്ന ആവശ്യവുമായി ബിനീഷ് നേരത്തെ നാലുതവണ അപേക്ഷ നൽകിയിരുന്നെങ്കിലും അത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നേരത്തെ ഒരു കേസിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് ബിനീഷിനെ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയത്.

പാർട്ടി അംഗത്വം പുനഃസ്ഥാപിക്കുന്നതിൽ നിർണ്ണായകമായത് പിബി അംഗം പിണറായി വിജയന്റെ ഇടപെടലാണ്. ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകാൻ പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിർദേശം നൽകുകയായിരുന്നു. ഇതിനെത്തുടർന്നാണ് തിങ്കളാഴ്ച ബിനീഷിന്റെ അംഗത്വം ഔദ്യോഗികമായി പുതുക്കി നൽകിയത്.