ഐഎഎസ് ഓഫീസറെ ‘പാകിസ്ഥാനി’ എന്ന് വിളിച്ചു; ബിജെപി നിയമസഭാംഗത്തിനെതിരെ കേസ്…

ഐഎഎസ് ഓഫീസറെ ‘പാകിസ്ഥാനി’ എന്ന് വിളിച്ചു. ബിജെപി നിയമസഭാംഗത്തിനെതിരെ കേസ്. കലബുറഗി ഡെപ്യൂട്ടി കമ്മീഷണർ ഫൗസിയ തരാന്നുമിനെയാണ് ബിജെപി എംഎൽസി എൻ രവികുമാർ അധിക്ഷേപിച്ചത്. രവികുമാർ കലബുറഗിയിൽ റാലിക്കിടെ നടത്തിയ പരാമർശമാണ് വിവാദമായത്.

കോൺഗ്രസ് പാർട്ടിയുടെ ഉത്തരവുകൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് ഫൗസിയയെന്ന് രവികുമാർ ആരോപിച്ചു. അവർ പാകിസ്ഥാനിൽ നിന്ന് വന്നതാണെന്ന് തോന്നുന്നു എന്നും രവികുമാർ പറഞ്ഞു. കലബുറഗിയിലെ സ്റ്റേഷൻ ബസാർ പൊലീസ് രവി കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

രവികുമാറിനെതിരെ ഐഎഎസ് അസോസിയേഷൻ രംഗത്തെത്തി. രവികുമാർ നിരുപാധികം ക്ഷമാപണം നടത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. നിയമസഭാംഗത്തിൻറെ പരാമർശം അസ്വീകാര്യവും അവഹേളനപരവുമാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് രവികുമാർ പിന്നീട് വിശദീകരിച്ചു. അഗാധമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *