Home » Blog » kerala Max » പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം; 9 ജില്ലകളിൽ അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവായി
admision

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഒൻപത് ജില്ലകളിലായി സീറ്റുകൾ വർധിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ വർഷം നടപ്പിലാക്കിയ അതേ രീതിയിലാണ് ഇത്തവണയും സീറ്റ് വർധന ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം, നേരത്തെ അനുവദിച്ചിരുന്ന 313 ബാച്ചുകൾ ഈ അധ്യയന വർഷവും തുടരാൻ സർക്കാർ അനുമതി നൽകി.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലെ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റുകൾ വർധിപ്പിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ എല്ലാ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലുമായി 20 ശതമാനം സീറ്റുകളും വർധിപ്പിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ‘എച്ച്.എസ്.സി.എ.പി’ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ പരീക്ഷകൾ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അർഹതയുണ്ട്. ജൂൺ മൂന്നാം തീയതി വരെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.