Your Image Description Your Image Description

 തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ ആർ. ഷണ്മുഖസുന്ദരം രാജി പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഷണ്മുഖസുന്ദരം പറയുന്നതെങ്കിലും അടുത്തിടെ ഡി.എം.കെ. സർക്കാരിന് കോടതിയിൽ നേരിട്ട തിരിച്ചടികളാണ് യഥാർഥകാരണമെന്നാണ് സൂചന.

അഭിഭാഷകവൃത്തിയിൽ നാലുപതിറ്റാണ്ടിന്റെ പ്രാഗല്ഭ്യമുള്ള ഷണ്മുഖസുന്ദരം ഡി.എം.കെ. ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്നയാളാണ്. 2021-ൽ എം.കെ. സ്റ്റാലിൻ മന്ത്രിസഭ അധികാരത്തിൽ വന്നപ്പോഴാണ് അഡ്വക്കേറ്റ് ജനറലായി നിയമിതനായത്. ഒരുവർഷം കഴിഞ്ഞപ്പോൾത്തന്നെ അദ്ദേഹം സ്ഥാനമൊഴിയാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സ്റ്റാലിന്റെ ആവശ്യപ്രകാരം തുടരുകയായിരുന്നു. മുഖ്യമന്ത്രിയെക്കണ്ട് രാജിക്കത്ത് കൈമാറുമെന്നും അഭിഭാഷകവൃത്തിയിലേക്ക് തിരിച്ചുപോകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *