Home » Blog » Kerala » “വെള്ളാപ്പള്ളി കുമാരനാശാനേക്കാൾ കേമനാണെന്ന പിണറായിയുടെ പ്രസംഗം അസംബന്ധം, വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രചരണത്തെ എതിര്‍ക്കാത്തതും തെറ്റായിപ്പോയി” – വാസവന്‍
7

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളെ എതിർക്കാതിരുന്നത് തെറ്റായി പോയെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എൻ. വാസവൻ. സിപിഎം കിളിമാനൂർ ഏരിയാ കമ്മിറ്റിയിലായിരുന്നു വാസവന്റെ പ്രതികരണം. ഏരിയാ കമ്മിറ്റിയുടെ ചർച്ചയിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനെതിരേയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും അതിരൂക്ഷ വിമർശനമാണ് ഉണ്ടായത്.

വെള്ളാപ്പള്ളി കുമാരനാശാനെക്കാൾ കേമനാണെന്ന് പിണറായി പ്രസംഗിച്ചത് അസംബന്ധമാണ് എന്നതുൾപ്പെടെയുള്ള വിമർശനങ്ങളുണ്ടായി. ബിജെപിയുടെ സ്ഥാനാർഥിയാകാൻ പോയ ജില്ലാ കമ്മിറ്റി അംഗത്തെ സംരക്ഷിച്ചുവെന്ന അതിരൂക്ഷ വിമർശനവും യോഗത്തിലുണ്ടായി.

തിരുവനന്തപുരം ജില്ലയിലെ വാമനപുരം മണ്ഡലത്തിൽനിന്ന് മത്സരിക്കാനായിരുന്നു ജില്ലാ കമ്മിറ്റി അംഗത്തിന്റെ ശ്രമം. ഇതിനെ സംരക്ഷിക്കുന്ന നേതൃത്വമായിരുന്നു ജില്ലാകമ്മിറ്റിയുടേതെന്നും വിമർശനമുണ്ടായി.