Home » Blog » kerala Max » ബിനീഷ് കോടിയേരിയുടെ പാർട്ടി മെമ്പർഷിപ്പ്; തർക്കങ്ങളിൽ മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി
MV-Govindan

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ ‘പ്രാദേശിക കാര്യം’ മാത്രമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര കമ്മിറ്റി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് നടന്ന കേരളമുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കേന്ദ്ര കമ്മിറ്റി വിശദമായി ചർച്ച ചെയ്യുമെന്നും മൂന്ന് ദിവസത്തിന് ശേഷം യോഗം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കേസുമായി ബന്ധപ്പെട്ട് 2021-ലാണ് ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം മരവിപ്പിച്ചത്. 2023-ൽ കേസിൽ കുറ്റവിമുക്തനായതിനെത്തുടർന്ന് പാർട്ടിയിലേക്ക് മടങ്ങിവരാൻ ബിനീഷ് ശ്രമം തുടങ്ങിയിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി നാല് തവണ കത്തുനൽകിയിട്ടും സംസ്ഥാന നേതൃത്വം അംഗത്വം പുതുക്കി നൽകാൻ തയ്യാറായിട്ടില്ല.