Your Image Description Your Image Description

അനധികൃതസ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെത്തുടർന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) ചീഫ് ജനറൽ മാനേജർ എം.എൽ. നാഗരാജ് ഉൾപ്പെടെ ആറുപേരുടെ വസതികളും ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ലോകായുക്തയുടെ റെയ്ഡ്. ചൊവ്വാഴ്ച രാവിലെ മുതലാണ് ബെംഗളൂരു, രാമനഗര, വിജയനഗർ, ബെല്ലാരി, മാണ്ഡ്യ എന്നിവിടങ്ങളിലെ 30 ഇടങ്ങളിൽ ലോകായുക്ത സംഘം റെയ്ഡ് നടത്തിയത്. പണവും രേഖകളും സ്വർണാഭരണങ്ങളും വെള്ളികൊണ്ടുള്ള പാത്രങ്ങളുമുൾപ്പെടെ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഇവയുടെമൂല്യം ലോകായുക്തസംഘം പരിശോധിച്ചുവരുകയാണ്.

പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് രാജ് വകുപ്പ്, കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് ലിമിറ്റഡ്, നഗരവികസന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ വീടുകളിലും ഇവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പെട്രോൾ പമ്പുകൾ, ഫാം ഹൗസുകൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവിടങ്ങളിലാണ് ലോകായുക്ത റെയ്ഡ് നടത്തിയത്. നാഗരാജുവിന്റെ ബിനാമികളുടെ പേരിൽ രണ്ടുപെട്രോൾ പമ്പുകളും മൂന്നുവീടുകളും നാലിടങ്ങളിൽ കൃഷിയിടങ്ങളുമുണ്ടെന്ന് റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മല്ലേശ്വരത്തെ വീട്ടിൽനിന്ന് പണവും മദ്യവും പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *