തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രകളില്‍ സുരക്ഷക്കായി പൈലറ്റ്, എസ്കോര്‍ട്ട് വാഹനങ്ങളല്ലാതെ മറ്റ് വാഹനങ്ങളൊന്നും വേണ്ടെന്ന് വി.ഡി സതീശന്. യാത്രയില്‍ നാട്ടുകാരെ ബുദ്ധിമുട്ടിച്ച് റോഡ് ബ്ലോക്ക് ചെയ്യരുതെന്നും പൊലീസിന് നിര്‍ദേശം നല്കി. ഇതോടെ, ഇനി മുഖ്യമന്ത്രിയുടെ യാത്രയില്‍ വാഹനവ്യൂഹം ഒപ്പമുണ്ടാവില്ല. എസ്കോര്‍ട്ടും വേണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് ഇത് അംഗീകരിച്ചിരുന്നില്ല.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും സാധാരണക്കാരനെപ്പോലെ, നേരത്തെ സഞ്ചരിച്ചിരുന്ന രീതിയില്‍ തനിക്ക് പോയാല്‍ മതിയെന്നുമാണ് വി.ഡി സതീശന് പൊലീസ് മേധാവിയെ അറിയിച്ചത്. എന്നാല്‍ ഇസെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തില്‍ ഒതുക്കാനാകില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. അതിനാല്‍ എസ്കോര്‍ട്ട് വാഹനം കൂടി മുഖ്യമന്ത്രിയ്ക്ക് അകമ്പടിയുണ്ടായിരിക്കും.
