Your Image Description Your Image Description

കാലിഫോര്‍ണിയ: ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള സ്പൈവെയർ ആക്രമണങ്ങളെക്കുറിച്ച് ആപ്പിൾ കമ്പനി മുന്നറിയിപ്പ് നൽകി. ചില മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി ഐഫോൺ ഉപയോക്താക്കൾ “മെർസിനറി സ്പൈവെയറിന്‍റെ” ഇരകളാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

നൂറോളം രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഈ അറിയിപ്പുകൾ അയച്ചതായി കമ്പനി സ്ഥിരീകരിച്ചു. സൈബർ സുരക്ഷാ അപകട സാധ്യതകളെക്കുറിച്ച് പ്രത്യേകിച്ച്, സ്പൈവെയർ ക്യാമ്പയിനുകളുമായി ബന്ധപ്പെട്ട് ഉപയോക്താക്കളെ അറിയിക്കാൻ കമ്പനി ഉപയോഗിക്കുന്ന ഔദ്യോഗിക മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ഭാഗമാണ് ഈ അലേർട്ടുകൾ എന്ന് ആപ്പിൾ പറയുന്നു.

നിങ്ങളുടെ ഐഫോണിനെതിരെ ഒരു ടാർഗെറ്റഡ് മെർസണറി സ്പൈവെയർ ആക്രമണം കണ്ടെത്തി എന്നാണ് ആപ്പിളിന്‍റെ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. നിങ്ങൾ ആരാണ് എന്നതോ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെയോ അടിസ്ഥാനമാക്കിയായിരിക്കും ഈ ആക്രമണം എന്ന് ആപ്പിൾ പറയുന്നു. ഈ മുന്നറിയിപ്പ് 100 ശതമാനം തങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയില്ലെങ്കിലും ഈ മുന്നറിയിപ്പിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും ദയവായി ഇത് ഗൗരവമായി എടുക്കണമെന്നും ആപ്പിൾ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *