Home » Blog » Cinema » കൊച്ചി ലഹരി മാഫിയയുടെ കഥ പറയുന്ന വിഹാൻ വിഷ്ണുവിന്റെ ‘വലയം’; ഫസ്റ്റ്‌ലുക്ക് പുറത്ത്
17

കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവതാരം വിഹാൻ വിഷ്ണുവിന്റെ പുതിയ ചിത്രം ‘വലയ’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസായി. ‘രഘുറാം’ എന്ന ദ്വിഭാഷ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് ‘വലയം’. വിഹാൻ വിഷ്ണുവിനൊപ്പം അക്രം, സുനിൽ റാവുത്തർ, അനൂപ്, ജിറ്റി ജോസഫ്, അക്ഷയ തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ ത്രില്ലർ ഹ്രസ്വചിത്രത്തിന്റെ തിരക്കഥ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹന്റേതാണ്.

ആലിയ ഡ്രീം സിനിമാസിന്റെ ബാനറിൽ ആഷിഷ്. എസ് ആണ് ഈ ഹ്രസ്വചിത്രം നിർമിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കി ചിത്രം ജൂണിൽ റിലീസിന് എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സബി പൗലോസ് ആണ്.

എഡിറ്റർ: ഡ്രാഗൺ ജെറോഷ്, മ്യൂസിക്: ആന്റോ സ്‌റ്റെബിൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, കോ -പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് ഉംബായ്, സ്റ്റണ്ട്: ഡ്രാഗൺ ജെറോഷ്, കളറിസ്റ്റ്: ആൽവിൻ ടോമി, സ്റ്റിൽസ്: ഷാജി എൻ.ജെ, ഡിസൈൻസ്: ഫ്രൈഡേ ഫ്‌ളിക്‌സ്, പ്രമോഷൻ കൺസൾട്ടന്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.