Your Image Description Your Image Description

സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്‌സി എം56 ഫൈവ് ജി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തി. ഇന്ത്യയില്‍ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും സ്ലിം ആയ ഫോണെന്ന് കമ്പനി അവകാശപ്പെടുന്ന ഗാലക്‌സി എം56 ഫൈവ് ജി, ആമസോണ്‍, സാംസങ് വെബ്‌സൈറ്റ് എന്നി പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വിൽപന നടത്തുന്നത്. പോക്കറ്റില്‍ എളുപ്പം കൊണ്ടുനടക്കാന്‍ കഴിയുന്ന തരത്തിൽ വളരെ കനവും ഭാരവും കുറഞ്ഞ രീതിയിലാണ് ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെറും 7.2 എംഎം ആണ് ഫോണിന്‍റെ കനം.

120Hz റിഫ്രഷ് റേറ്റും 1200nits വരെ പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 8GB LPDDR5X റാമും 256 ജി ബി സ്റ്റോറേജുമായി ഇണക്കിചേര്‍ത്ത സാംസങ്ങിന്റെ എക്സിനോസ് 1480 പ്രോസസർ, 45 വാട്ട് അതിവേഗ ചാര്‍ജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി തുടങ്ങിയ സവിശേഷതകൾക്കൊപ്പം 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ലെന്‍സ്, 2-മെഗാപിക്‌സല്‍ മാക്രോ യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവും ഫോണിൽ ഉണ്ട്.

മുന്നിൽ 12 എംപി കാമറയാണ് നൽകിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങിന്റെ വണ്‍ യുഐ 7ലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 8GB റാം + 128GB സ്റ്റോറേജ്, 8GB റാം + 256GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് ഗാലക്സി എം56 ഫൈവ് ജി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 27,999 രൂപയും 30,999 രൂപയുമാണ് വില വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *