Home » Blog » Kerala » വി.ഡി സതീശനെയും ചെന്നിത്തലയെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
8

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാത്രി ഡൽഹിയിൽ എത്താനാണ് നിർദേശം. ദീപാ ദാസ് മുൻഷിയാണ് ഇരുവരേയും വിവരം അറിയിച്ചത്.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ രേഖയുടെ ചിത്രം പുറത്ത് വന്നിരുന്നു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി ചർച്ചയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കെ.സി വേണുഗോപാലിനെ പിന്തുണക്കുന്നുവെന്നാണ് പുറത്തുവന്ന രേഖകളിലുള്ളത്. ടി.സിദ്ദിഖ്, സന്ദീപ് വാര്യർ എന്നിവരുടെ പിന്തുണയും കെ.സിക്കാണെന്നാണ് വിവരം.

എന്നാൽ, പുറത്തുവന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും ഹൈക്കമാൻഡ് തീരുമാനത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തതെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. എല്ലാവരെയും വിളിച്ച് സമന്വയത്തിൽ എത്തിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും രാഹുൽ ഗാന്ധിയുമായും ഖാർഗെയുമായും നിരീക്ഷകർ സംസാരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എത്രയും വേഗം പ്രഖ്യാപനമുണ്ടാകുമെന്നും ആവശ്യമെങ്കിൽ ഡൽഹിയിലേക്ക് ക്ഷണിക്കുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് എത്രയും വേഗം ഡൽഹിയിലെത്തണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും ഹൈക്കാൻഡ് വിളിപ്പിച്ചിരിക്കുന്നത്.