Home » Blog » Kerala » നടുക്കമായി യമുനയിലെ ബോട്ടപകടം; രക്ഷാപ്രവർത്തനം തുടരുന്നു, നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് റിപ്പോർട്ട്
boat-680x450

ഉത്തർപ്രദേശിലെ ഹാമിർപൂരിൽ യമുന നദിയിൽ ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരം കുതുബ്പൂർ പാതിയ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ഒമ്പത് യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് ബാലൻസ് തെറ്റി മുങ്ങുകയായിരുന്നു. മൂന്ന് പേരെ ബോട്ട് ഡ്രൈവർ രക്ഷപ്പെടുത്തിയെങ്കിലും ആറ് പേർ ഒഴുക്കിൽപ്പെട്ടു. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.