Home » Blog » Kerala » വിജയ്ക്ക് പിന്തുണ കൂടുന്നു; ടിവികെക്ക് ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന് കമൽ ഹാസൻ
23

ചെന്നൈ: സർക്കാർ രൂപീകരണം വൈകുന്നതിനിടെ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് പിന്തുണ ശക്തമാകുന്നു. സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പ്രമുഖർ ടിവികെയ്ക്ക് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. നടൻ കമൽ ഹാസൻ ഗവർണർ ടിവികെയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ജനവിധിയെ ഗവർണർ മാനിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

നടൻ പ്രകാശ് രാജ് ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും പ്രതികരിച്ച്, വിജയിയുടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കൂടുതൽ താമസം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ 118 എംഎൽഎമാരുടെ പിന്തുണക്കത്ത് സമർപ്പിക്കാതെ മന്ത്രിസഭ രൂപീകരണത്തിന് ക്ഷണിക്കില്ലെന്നാണ് ഗവർണറുടെ നിലപാട്. ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കേണ്ടതാണെന്നും, ഗവർണറുടെ മുമ്പിൽ അല്ലെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ വിജയ്ക്ക് ‘Y കാറ്റഗറി’ സുരക്ഷ വീണ്ടും അനുവദിച്ചു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സുരക്ഷയ്ക്ക് നേതൃത്വം നൽകുക. സായുധ കമാൻഡോ സുരക്ഷയും പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.