Home » Blog » Kerala » “സങ്കുചിത രാഷ്ട്രീയം മാറ്റിവയ്ക്കണം; മമതയുടെ തോൽവിയിൽ ആഹ്ലാദിക്കരുത്”; രാഹുൽ ഗാന്ധി
16

ന്യൂഡൽഹി: ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ബിജെപിയുടെ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസിനു പിന്തുണയുമായി എത്തിയ രാഹുൽ, മമത ബാനർജിയുടെ തോൽവിയിൽ ആഹ്ലാദിക്കുന്നവർ സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

‘‘സങ്കുചിത രാഷ്ട്രീയം മാറ്റിവയ്ക്കുക. കോൺഗ്രസിലെ ചിലരും മറ്റ് ചിലരും തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിൽ ആഹ്ലാദിക്കുന്നുണ്ട്. അവർ ഒന്ന് വ്യക്തമായി മനസ്സിലാക്കണം. അസമിലെയും ബംഗാളിലെയും ജനവിധി ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ബിജെപിയുടെ ദൗത്യത്തിലെ വലിയൊരു ഘട്ടമാണ്. ഇത് ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ല, മറിച്ച് ഇന്ത്യയുടെ നിലനിൽപ്പിനെ ബാധിക്കുന്ന കാര്യമാണ്. അതിനാൽ സങ്കുചിത രാഷ്ട്രീയം മാറ്റിവയ്ക്കണം’’ – രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.