Home » Blog » kerala Max » തൃത്താലയിൽ ബൽറാമിന്റെ ‘കംബാക്ക്’; എം.ബി. രാജേഷിനൊപ്പമുള്ള സെൽഫി വൈറൽ
vtbalramm

തൃത്താല മണ്ഡലത്തിൽ വോട്ടെണ്ണൽ നാലാം റൗണ്ട് പിന്നിടുമ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം മികച്ച ലീഡുമായി മുന്നിൽ. ലീഡ് നില ഉറപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ബൽറാം പങ്കുവെച്ച ‘കംബാക്ക്’ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

“കം ബാക്ക്, താങ്ക്യു തൃത്താല” എന്ന കുറിപ്പോടെയാണ് വി.ടി. ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. സെൽഫിയിൽ എം.ബി. രാജേഷ് കണക്കുകൾ പരിശോധിക്കുന്നത് കാണാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപേ പരാജയം സമ്മതിച്ച് ബൽറാം പോസ്റ്റിട്ടിരുന്നു. എന്നാൽ ഇത്തവണ നാലാം റൗണ്ടിൽ തന്നെ വിജയപ്രതീക്ഷ പങ്കുവെച്ചുകൊണ്ട് താരം തിരിച്ചു വന്നിരിക്കുകയാണ്. കഴിഞ്ഞ തവണ എം.ബി. രാജേഷ് പിടിച്ചെടുത്ത മണ്ഡലമാണ് തൃത്താല.

എൽ.ഡി.എഫിലെ ആഭ്യന്തര പ്രശ്നങ്ങളും ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് തുണയാകുമെന്ന യു.ഡി.എഫ് കണക്കുകൂട്ടൽ ഫലം കാണുന്നതായാണ് പ്രാഥമിക സൂചനകൾ. സംസ്ഥാനത്തുടനീളം യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്നതിനിടയിൽ തൃത്താലയിലെ ഈ മുന്നേറ്റം കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകുന്നത്.