Home » Blog » Kerala » “ഇത് തിരിച്ചു വരവ്, ജനങ്ങൾക്ക് നന്ദി”; വി.ടി ബല്‍റാം
9

പാലക്കാട്: സംസ്ഥാനത്ത് യുഡിഎഫ് വന്‍ മുന്നേറ്റം നടത്തുന്നതിനിടെ പ്രതികരണവുമായി വി.ടി ബല്‍റാം. ഇത് തിരിച്ചുവരവാണെന്നും ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വിടി ബല്‍റാം പ്രതികരിച്ചു. തൃത്താല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ എം ബി രാജേഷിനെതിരെ ലീഡ് നേടിയശേഷമാണ് ബല്‍റാമിന്റെ പ്രതികരണം.

തൃത്താലയില്‍ രണ്ടായിരത്തിലേറെ വോട്ടുകള്‍ക്കാണ് വിടി ബല്‍റാം മുന്നേറുന്നത്. കേരളം മൊത്തമെടുത്താല്‍ യുഡിഎഫ് മുന്നേറുന്ന സീറ്റുകളുടെ എണ്ണം 101ലെത്തി നിൽക്കുകയാണ്. എല്‍.ഡി.എഫ് 40 നടുത്ത് സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം എല്‍ഡിഎഫിന്റെ മന്ത്രിമാരുള്‍പ്പടെ വളരെ പിന്നിലാണ്.