Home » Blog » kerala Max » എൽഡിഎഫ് തുടരും, ബിജെപി അക്കൗണ്ട് തുറക്കും; പ്രവചനവുമായി വെള്ളാപ്പള്ളി നടേശൻ
Vellappally-Natesan-680x450

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് നിർണ്ണായക പ്രവചനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്നും എന്നാൽ അത് നേരിയ ഭൂരിപക്ഷത്തിലായിരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അതോടൊപ്പം തന്നെ കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫിന്റെ നിലവിലെ അവസ്ഥയെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമർശിച്ചത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുന്നണിക്കുള്ളിൽ വൻതോതിലുള്ള തമ്മിലടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.