സംസ്ഥാനത്ത് ചൂടിന് ശമനമേകി ഇന്നും നാളെയും വിവിധയിടങ്ങളിൽ ശക്തമായ വേനൽമഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. നിലവിൽ പലയിടങ്ങളിലും മഴ പെയ്തതോടെ താപനിലയിൽ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം പുനലൂരിൽ രേഖപ്പെടുത്തിയ 38 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്
Home » Blog » kerala Max » ചൂടിന് ശമനമേകി ഇന്നും നാളെയും വിവിധയിടങ്ങളിൽ ശക്തമായ വേനൽമഴ ; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
