Your Image Description Your Image Description

തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിന് സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവില്‍ ചെത്തലൂര്‍-മാമ്പ്ര 15 ഹെക്ടര്‍ പാടശേഖരത്തിലാണ് സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചത്.

നറുക്കോട്, തെക്കുമുറി, ചാമപറമ്പ് പാടശേഖരങ്ങളിലാണ് ഇനി വൈദ്യുതി വേലി സ്ഥാപിക്കാന്‍ ഉള്ളത്. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുരളി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ പി. മന്‍സൂറലി, ജനപ്രതിനിധികളായ പി. രാധാകൃഷ്ണന്‍, ഇല്യാസ് കുന്നുംപുറം, പി.എം ബിന്ദു, കൃഷി ഓഫീസര്‍ ഫെബിമോള്‍, സമദ്, പി. മജീദ്, എന്‍. മുഹമ്മദലി, അലി ചെന്നാറിയില്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *