കൊല്ലം: കൊല്ലത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 64 കാരൻ മരിച്ചു. മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അരിനല്ലൂരിലെ മകളുടെ വീടിന് മുന്നിൽ വെച്ചാണ് ഇയാൾക്ക് അണലിയുടെ കടിയേറ്റത്. കാഴ്ച വൈകല്യമുള്ളയാളാണ് മരിച്ച രാജേന്ദ്രൻ.
ആദ്യം കൊല്ലത്തെ ആശുപത്രികളിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
