Home » Blog » Kerala » ഗൂഗിളിന്റെ ഇന്ത്യ എഐ ഹബ്ബിന് തറക്കല്ലിട്ടു
4
കൊച്ചി:ഗൂഗിൾ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ നിർണായകമായ എഐ ഹബ്ബിന് തറക്കല്ലിട്ടു. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. എയർടെല്ലിന്റെ നെക്‌സ്ട്ര അദാനികണക്‌സിനൊപ്പം ഈ ഗിഗാവാട്ട് വലിപ്പമുള്ള ഇക്കോസിസ്റ്റത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകും. ഇന്ത്യയുടെ സാമ്പത്തിക, പാരിസ്ഥിതിക കരുത്തിനോടുള്ള ഗൂഗിളിന്റെ പ്രതിജ്ഞാബദ്ധത ഉറപ്പിക്കുന്നതിനായി നെക്‌സ്ട്രയുടെ ലോകോത്തര ഡാറ്റ സെന്ററുകൾ, ഇന്ത്യയിലുടനീളമുള്ള അൾട്രാ-ലോ-ലേറ്റൻസി ഫൈർ, ഹരിതോർജം, അടുത്ത തലമുറ കേബിൾ ലാൻഡിങ് സ്റ്റേഷൻ എന്നിവയെ പ്രയോജനപ്പെടുത്തും.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്,ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു,ഐടി മന്ത്രി എൻ. ലോകേഷ്,ഗൂഗിൾ ക്ലൗഡ് വിപി ബികാശ് കോലെ, അദാനി ഗ്രൂപ്പ് ഡയറക്ടർ ജീത് അദാനി, ഭാരതി എന്റർപ്രൈസസ് വൈസ് ചെയർമാൻ രാകേഷ് മിത്തൽ തുടങ്ങിയവർ തർലുവടയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

‘ഈ നിർണായക എഐ ഹബ്ബ് നിർമ്മിക്കുന്നതിൽ ഗൂഗിളും അദാനിയുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ ആഗ്രഹങ്ങളെ മുന്നേറാൻ ഞങ്ങൾ സഹായിക്കും. ലോകത്തിലെ എഐ മാപിൽ വിശാഖപട്ടണം പുതിയ കേന്ദ്രമായി ഉയരുമ്പോൾ, നമ്മുടെ ജനത്തിനുവേണ്ടി മാത്രമല്ല ലോകത്തിന് മുഴുവനുമുള്ള നൂതനത്വത്തിന്റേയും സുസ്ഥിര വളർച്ചയുടേയും വേഗം ഇന്ത്യ ക്രമീകരിക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കും. ഞങ്ങളുടെ ലോകോത്തര ഡാറ്റ സെന്ററുകളും ഹരിതോർജത്തിന്റെ ഉപയോഗവും ഇന്ത്യയിലുടനീളമുള്ള അൾട്രാ-ലോ-ലേറ്റൻസി ഫൈബറും അടുത്ത തലമുറ കേബിൾ ലാൻഡിങ് സ്റ്റേഷനും വിശാഖപട്ടണത്തിലെ വൻകിട, ലോകോത്തര എഐ അടിസ്ഥാന സൗകര്യത്തെ സാധ്യമാക്കും,’ ഭാരതി എയർടെല്ലിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനായ ഗോപാൽ വിത്തൽ ചടങ്ങിൽ പറഞ്ഞു.

‘സാങ്കേതികവിദ്യയിൽ ഇന്ത്യയെ ആഗോള നേതാവാക്കാനുള്ള ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ച്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് വിശാഖപട്ടണത്തിലെ ഇന്ത്യ എഐ ഹബിന്റെ തറക്കല്ലിടൽ ചടങ്ങ്. ഈ കാഴ്ച്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ജി നൽകുന്ന പിന്തുണയ്ക്കും അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയ്ക്കും നന്ദി. ഈ ഇന്ത്യ എഐ ഹബ്ബും വിശാഖപട്ടണത്തിൽ ലാൻഡ് ചെയ്യുന്ന മൂന്ന് സബ്‌സീ കേബിളുകളും രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ വളരെ നിർണായക അടിസ്ഥാനസൗകര്യമായി മാറും. ഇന്ത്യയെ വിശ്വസിക്കുന്നതിന് ഗൂഗിളന് നന്ദി,’ എന്ന് ഇന്ത്യയുടെ ബഹുമാനപ്പെട്ട ഐടി മന്ത്രിയായ ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു.

‘വേഗം, വിശ്വാസ്യത, ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവ ശക്തിപകരുന്ന ആന്ധ്രാപ്രദേശ് ഇന്ത്യയിലെ മുൻനിര നിക്ഷേപ കേന്ദ്രമായി ഉയരുന്നു. ഞങ്ങളുടെ വളരുന്ന ടെക് ഇടനാഴിയിൽ, നൂതനത്വത്തിലെ മുന്നേറ്റത്തിൽ, ഞങ്ങളുടെ യുവാക്കൾക്ക് ഉയർന്ന-മൂല്യമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ, ആഗോള ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ വിശാഖപട്ടണത്തിലെ ഗൂഗിളിന്റെ എഐ ഹബ്ബ് നിർണായകമാകും. ഞങ്ങളുടെ കാഴ്ച്ചപ്പാട് നിക്ഷേപം ആകർഷിക്കുന്നതിനും അപ്പുറമാണ്- സാങ്കേതികവിദ്യ നയിക്കുന്ന ഈ വളർച്ചാകഥയിൽ പ്രാദേശിക പ്രതിഭകൾ, സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ എന്നിവ സജീവ പങ്കാളികൾ ആകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പിന്തുണയ്ക്കും ഒരു വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടിന് അനുസരിച്ചും അത്യാധുനിക നൂതനത്വത്തെ ആന്ധ്രാപ്രദേശിലുടനീളം എല്ലാവരിലും അവസരങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുന്ന ഇൻക്ലൂസീവ് വളർച്ചയോടൊപ്പം കൂട്ടിയിണക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ഗൂഗിളുമായുള്ള പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു,’ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു.

‘ഇന്ത്യാ ഗവൺമെന്റുമായി ഞങ്ങൾ പങ്കുവയ്ക്കുന്ന കാഴ്ച്ചപ്പാടിന്റെ ശക്തമായ സാക്ഷാത്കാരമാണ് ഇന്നത്തെ തറക്കല്ലിടൽ, കൂടാതെ രാജ്യത്തിന്റെ എഐ-നേറ്റീവ് ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള നിമിഷവും ആണിത്. ഞങ്ങൾ ഒരുമിച്ച് വികസിത ഭാരതത്തിനായുള്ള അടിസ്ഥാനമിടുകയും ദേശവ്യാപകമായി സാമ്പത്തിക അവസരങ്ങൾക്കുള്ള പുതിയ വാതിലുകൾ തുറക്കുകയും ചെയ്യുന്നു. ആഴമേറിയ കമ്മ്യൂണിറ്റി പങ്കാളിത്തത്തിനുമേൽ നിർമ്മിച്ച വളർച്ചയ്ക്കായുള്ള ഒരു ഉൽപ്രേരകമായി ഗൂഗിൾ എഐ ഹബ് പ്രവർത്തിക്കും,’ ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പറഞ്ഞു.

‘ഇന്ത്യയുടെ എഐ നിമിഷത്തെ അടിസ്ഥാന സൗകര്യം നിർവചിക്കും. ഞങ്ങൾ വിശാഖപട്ടണത്തിൽ നിർമ്മിക്കുന്ന ഒരൊറ്റ ഇടത്ത് ഏകദേശം 1 ജിഡബ്ല്യു എന്നത് ആ മാറ്റത്തിന്റെ സിഗ്നലാണ്. ഊർജം കൂടുതൽ പോക്കറ്റിന് ഇണങ്ങുന്നത് ആകുമ്പോഴും അതിന് കൂടുതലായി ശുദ്ധമായ സ്രോതസ്സുകൾ ശക്തിപകരുമ്പോഴും ഇന്റലിജൻസ് കൂടുതൽ പ്രാപ്യമാകുമ്പോഴും ആണ് ഇന്ത്യ ഡിജിറ്റൽ വളർച്ചയുടെ അടുത്ത ഘട്ടത്തെ നയിക്കുന്നത്,’ അദാനിഗ്രൂപ്പ് ഡയറക്ടറായ ജീത് അദാനി പറഞ്ഞു.

15 ബില്ല്യൺ യുഎസ് ഡോളറിന്റെ വികസിത ഭാരത രൂപരേഖ

ഗൂഗിളിന്റെ അഞ്ച് വർഷത്തെ (2026- 2030) 15 ബില്ല്യൺ യുഎസ് ഡോളറിന്റെ വാഗ്ദാനത്തിന്റെ ഭാഗമായി, എയർടെല്ലിന്റെ നെക്‌സ്ട്രയും അദാനികണക്‌സും നേതൃത്വം നൽകുന്ന മൂന്ന് ഡാറ്റാ സെന്ററുകൾ ഹബ്ബിലുണ്ട്. നെക്‌സ്ട്രയുടെ വൈദഗ്ദ്ധ്യം അമേരിക്ക-ഇന്ത്യ കണക്ട് ഫൈബർ സംരംഭത്തെ സാധ്യമാക്കുകയും 2030 ഓടെ 500 ഗിഗാവാട്ടിന്റെ ഫോസിലിതര ഊർജ്ജ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ദേശവ്യാപകമായി ബിസിനസുകൾക്കായി ലോ-ലേറ്റൻസി എഐ സേവനങ്ങൾ നൽകുകയും ചെയ്യുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭങ്ങൾ

നെക്‌സ്ട്രയുടെ പ്രാദേശിക പാദമുദ്രയുള്ള ഗൂഗിളിന്റെ കമ്മ്യൂണിറ്റി-ഫസ്റ്റ് സമീപനത്തിൽ ഉൾക്കൊള്ളുന്നത്:

• ജല ഭാവി: സ്‌പോഞ്ച് കൊളാബറേറ്റീവിനൊപ്പമുള്ള വാട്ടർഷെഡ് മാനേജ്‌മെന്റ് (ആർഒ പ്ലാന്റുകൽ, ജല എടിഎമ്മുകൾ, കാർഷിക, മത്സ്യബന്ധ പിന്തുണ).

• സമുദ്ര വ്യാപാരം: സംഭവ് ഫൗണ്ടേഷൻ വഴി (ജിപിഎസ്, യുപിഐ), ക്ഷേമ പദ്ധതികൾ ലഭ്യമാക്കി) 1000+ മത്സ്യബന്ധന തൊഴിലാളികൾക്ക് പരിശീലനം.

• താഴെത്തട്ടിലെ നൂതനത്വം: എഐ ലാബുകൾ, ഡിജിറ്റൽ സാക്ഷരത, സംരംഭകത്വം (ചെയ്ഞ്ച്എക്‌സ്) എന്നിവയ്ക്കായി ഉഡാൻ ഫണ്ട്

• സ്ത്രീകളുടെ സംരംഭങ്ങൾ: 10000+ സ്ത്രീകൾക്കായി നാരീശക്തി (ലേണിങ് ലിങ്ക്‌സ് ഫൗണ്ടേഷൻ)

• തൊഴിൽപ്പടയെ സജ്ജമാക്കൽ: സ്റ്റാർ പദ്ധതി (1000+ നൈപുണ്യ തൊഴിലാളികൾ); 1200+ പേർക്ക് എഐ പരിശീലനം (ഐസിടി അക്കാദമി)

ഭാരത് എഐ ശക്തി കോൺക്ലേവ്

ആന്ധ്രാപ്രദേശ് സർക്കാരുമായി ചേർന്ന് നടത്തിയ ഈ കോൺക്ലേവ് എഐ ഇടനാഴി നിർമ്മിക്കുന്നതിനുള്ള പങ്കാളികളുടെ യോഗം നടത്തി, പ്രാദേശികമായുള്ള വാങ്ങലുകൾക്ക് മുൻഗണന നൽകി ക്രമീകരിച്ചു, നെക്‌സ്ട്രയുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപകർന്ന് കൊണ്ടുള്ള എസ്എംഇ ഇന്റഗ്രഗേഷൻ എന്നിവ നടത്തി.