Home » Blog » Cinema » “ഹോട്ടലുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഗര്‍ഭപാത്രം നീക്കിയ സമയത്തും ക്രൂര പീഡനം, വിവാഹ സല്‍ക്കാരത്തിനടക്കം പണം വാങ്ങി, വിവാഹം കഴിഞ്ഞിട്ടും ബന്ധം തുടർന്നു”; ഷിയാസ് കരീമിനെതിരെ 60 കാരി നൽകിയ ലൈം​ഗിക പീഡന പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
8

ഷിയാസ് കരീമിനെതിരെ സ്ത്രീ നൽകിയ ലൈം​ഗിക പീഡന പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 60 വയസ്സുള്ള പ്രവാസിയായ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. ഇവരുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് ഷിയാസിനെതിരെ കേസെടുത്തിട്ടുണ്ട്. 2023 ലാണ് സംരംഭകയായ സ്ത്രീ സോഷ്യൽ മീഡിയ വഴി ഷിയാസിനെ പരിചയപ്പെടുന്നത്. ഏഴ് വ‍ർഷമായി ഇവ‍ർ കൊച്ചിയിലാണ് താമസിക്കുന്നത്.

2024ൽ പരാതിക്കാരിയും ഷിയാസും ഒന്നിച്ച് താമസം തുടങ്ങി. ഇതിനിടെ ജിം തുടങ്ങാമെന്നും അതിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് 25 ലക്ഷത്തോളം കൈക്കലാക്കി. ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയെന്നും പരാതിയിൽ പറയുന്നു. അതിനിടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് പരാതിക്കാരിയുടെ ഗർഭപാത്രം നീക്കി. അതിന്റെ ചികിത്സയ്‌ക്കിടെയും ലൈം​ഗിക ചൂഷണം തുട‍ർന്നു. ഈ സമയത്താണ് തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് ഷിയാസ് പറയുന്നത്. വിവാഹത്തിനായി വസ്ത്രങ്ങൾ എടുക്കാനും വിവാഹ സൽക്കാരം നടത്താനുമെന്ന പേരിൽ ഷിയാസ് പണം വാങ്ങി. വിവാഹത്തിന് ശേഷവും ഷിയാസ് അടുപ്പം തുടരുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്തു.

കൊച്ചിയിലും കോഴിക്കോടുമായി പല ഹോട്ടലുകളിലും ലൈംഗിക ചൂഷണത്തിന് ഇരയായി. ഒടുവിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടതോടെ ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.